വിരോധം തീര്‍ക്കാന്‍ ബന്ധുവിന്‍റെ വളര്‍ത്തുനായയെ അടിച്ചുകൊന്നു ; യുവാവിനെതിരെ പോലീസ് കേസ്, സംഭവം ഇടുക്കിയില്‍

ഇടുക്കി: ബന്ധുവുമായുള്ള വസ്തു തര്‍ക്കത്തിനിടയില്‍ പ്രകോപിതനായ ആള്‍ സമീപത്തു വന്നു നിന്ന വളര്‍ത്തുനായയെ പാറയില്‍ അടിച്ചു കൊലപ്പെടുത്തി. ഇടുക്കി സന്യാസിയോട സ്വദേശി കളപ്പുരമറ്റത്തിൽ കെ.രാജേഷാണ് അമ്മയേയും കുടുംബംഗങ്ങളേയും ആക്രമിച്ചശേഷം രോഷം തീര്‍ക്കാന്‍ ബന്ധുവിന്‍റെ വളര്‍ത്തു നായയെ ദാരുണമായി കൊലപ്പെടുത്തിയത്. ബന്ധുവായ അരുണ്‍ രാജന്‍റെ പരാതിയില്‍ രാജേഷിനെതിരെ കമ്പമെട്ട് പോലീസ് കേസെടുത്തിട്ടുണ്ട്.

വര്‍ഷങ്ങളായി നിലനില്‍ക്കുന്ന കുടുംബപ്രശ്നമാണ് അരുണും അമ്മാവന്‍ രാജേഷും തമ്മിലുള്ളത്. പ്രധാനമായും സ്ഥലത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് ഇരുവരുടെയും ഇടയില്‍ നിലനില്‍ക്കുന്നത്. ഇതിന്റെ പേരില്‍ കഴിഞ്ഞ ദിവസം അരുണിന്റെ വീട്ടില്‍ കഴിയുന്ന രാജേഷിന്‍റെ അമ്മ അടക്കമുള്ള സ്ത്രീകളെ ചീത്ത വിളിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തതായി അരുണ്‍ മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. പ്രകോപിതനായ രാജേഷ്‌ അരുണിന്റെ വീട്ടിലെ നായയെ പാറയിൽ അടിച്ചു കൊന്നു.

പോമറേനിയൻ വിഭാഗത്തില്‍പ്പെട്ട നായയെയാണ് അടിച്ചു കൊലപ്പെടുത്തിയത്. സംഭവത്തില്‍ മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയുന്നതിനുള്ള വകുപ്പ് പ്രകാരവും കേസ് എടുത്തിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top