വിവാഹാലോചന നിരസിച്ചു; അമ്മയെയും സഹോദരനെയും കൊന്നു; പ്രായപൂര്‍ത്തിയാകാത്ത മകളെ തട്ടിക്കൊണ്ടുപോയി
കർണാടക ബെലഗാവിയില്‍ യുവാവ് വീട്ടമ്മയെയും സഹോദരനെയും കൊന്ന ശേഷം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി. പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതി പിടിയിലായി. പെണ്‍കുട്ടിയെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.
പെണ്‍കുട്ടിയെ വിവാഹം കഴിച്ച് തരണമെന്ന് പ്രതി വീട്ടുകാരോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആവശ്യം അവര്‍ നിരസിച്ചു. ഇതിനെ തുടര്‍ന്നാണ് അമ്മയെയും സഹോദരനെയും വധിച്ചത്. പെണ്‍കുട്ടിയെയും വധിക്കുമെന്ന് തോന്നിയതിനാല്‍ അന്വേഷണം പോലീസ് ഊര്‍ജിതമാക്കിയിരുന്നു. വീട്ടില്‍ നിന്നാണ് പ്രതി അറസ്റ്റിലായത്.
പെണ്‍കുട്ടിയെക്കാള്‍ പതിനഞ്ച് വയസ് അധികമുണ്ട് യുവാവിന്. വിവാഹാവശ്യം ഉന്നയിച്ച് ഇയാള്‍ പല തവണ കുടുംബത്തെ സമീപിച്ചിരുന്നു. എന്നാല്‍ ഇവര്‍ ഇത് നിരസിക്കുകയായിരുന്നു. പ്രതിക്കെതിരെ കൊലക്കുറ്റത്തിന് പോലീസ് കേസ് എടുത്തിട്ടുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here