പറമ്പില്‍ ജോലിക്ക് വന്നയാള്‍ രാത്രി തൊഴുത്തിനടുത്ത്; സിസിടിവി പരിശോധിച്ചപ്പോള്‍ പശുവിനെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍; പ്രതി അറസ്റ്റില്‍

മലപ്പുറം: പശുവിനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസിലെ പ്രതിയെ പിടികൂടി. തിരൂര്‍ കോലുപാലം കുട്ടിക്കാട്ടില്‍ യൂസഫിനെയാണ് (45) പോലീസ് അറസ്റ്റ് ചെയ്തത്. പശുവിന്‍റെ ഉടമസ്ഥന്‍ യൂസഫിനെ കഴിഞ്ഞ ദിവസം രാത്രി തൊഴുത്തിന് സമീപത്ത് കണ്ടിരുന്നു. സംശയം തോന്നി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് പീഡനവിവരം പുറത്തുവന്നത്.

പശുവിന്‍റെ ഉടമസ്ഥന്‍റെ വീട്ടില്‍ കുറച്ച് ദിവസങ്ങളായി ജോലിക്ക് വന്നിരുന്ന ആളായിരുന്നു യൂസഫ്‌. ആളില്ലാത്ത സമയം നോക്കിവന്ന് പശുവിനെ പീഡിപ്പിച്ചതായി പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. ഉടമ നല്‍കിയ പരാതിയെ തുടര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രകൃതിവിരുദ്ധ പീഡനം, മൃഗങ്ങൾക്കെതിരെയുള്ള അതിക്രമം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്. കോടതിയില്‍ ഹാജരാക്കിയശേഷം പ്രതിയെ റിമാന്‍ഡ്‌ ചെയ്തു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top