ശരീരത്തിൽ തീ കൊളുത്തി പാർലമെൻ്റിലേക്ക് ഓടിക്കയറാൻ ശ്രമം; ചാവേർ ആക്രമണമാണോയെന്ന് സംശയം
പാർലമെൻ്റിന് സമീപം ആത്മഹത്യാശ്രമം. തീ കൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ച അഞ്ജാതനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ നില ഗുരുതരമായി തുടരുകയാണ്. ചാവേർ ആക്രമണമാണോ ഇതെന്നാണ് പോലീസിൻ്റെ സംശയം.
ഇന്ത്യൻ റെയിൽവേയുടെ ആസ്ഥാനമായ റെയിൽ ഭവന് സമീപമുള്ള പാർക്കിൽ വച്ചാണ് ഇയാൾ സ്വയം തീകൊളുത്തിയത്. ഇതിന് ശേഷം ശേഷം പാർലമെൻ്റ് കെട്ടിടത്തിന് നേരെ ഓടുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
പാതി കത്തിച്ച രണ്ട് പേജുള്ള ഒരു കുറിപ്പ് സംഭവസ്ഥലത്ത് നിന്ന് ലഭിച്ചിട്ടുണ്ട്. അതിൻ്റെ ഉള്ളടക്കം കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. സംഭവസ്ഥലത്ത് നിന്ന് പെട്രോളും കണ്ടെടുത്തിട്ടുണ്ട്. ഉദ്യോഗസ്ഥർ പ്രദേശത്ത് കൂടുതൽ പരിശോധന നടത്തിവരികയാണ്. സംഭവത്തെപ്പറ്റി അന്വേഷിക്കുകയാണെന്നും പോലീസ് അറിയിച്ചു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here