പിതാവ് തീ കൊളുത്തിയ മകന്‍ മരിച്ചു; ഗുരുതരമായി പൊള്ളലേറ്റ അമ്മ ചികിത്സയില്‍ തുടരുന്നു; വര്‍ക്കലയില്‍ കുടുംബവഴക്കില്‍ പൊലിഞ്ഞത് രണ്ട് ജീവനുകള്‍

തിരുവനന്തപുരം : വർക്കലയിൽ കുടുംബവഴക്കിനെ തുടര്‍ന്ന് പിതാവ് തീ കൊളുത്തിയ മകൻ മരിച്ചു. ചെമ്മരുതി സ്വദേശി രാജേന്ദ്രന്‍റെ മകൻ അമൽ (17) ആണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ രാജേന്ദ്രന്‍ ഇന്നലെ തന്നെ മരണത്തിന് കീഴടങ്ങിയിരുന്നു. അമലിനൊപ്പം ഗുരുതരമായി പൊള്ളലേറ്റ അമ്മ ബിന്ദു (43) ചികിത്സയിലാണ്.

കഴിഞ്ഞ ആറുമാസമായി രാജേന്ദ്രനും ബിന്ദുവും വേര്‍പിരിഞ്ഞ് കഴിയുകയാണ്. രാജേന്ദ്രന്റെ വീട്ടില്‍ നിന്നും വസ്ത്രങ്ങള്‍ എടുക്കാനാണ് ബിന്ദുവും അമലും വീട്ടിലെത്തിയത്. അപ്പോഴുള്ള വാക്കുതര്‍ക്കത്തെ തുടര്‍ന്ന് രാജേന്ദ്രന്‍ വീട്ടിലുണ്ടായിരുന്ന തിന്നര്‍ ബിന്ദുവിന്റെ ദേഹത്ത് ഒഴിച്ച് തീകൊളുത്തുകയായിരുന്നു. തടയാന്‍ ശ്രമിച്ചപ്പോഴാണ് അമലിനും പൊള്ളലേറ്റത്. മകള്‍ വീടിന് പുറത്ത് നിന്നതിനാലാണ് രക്ഷപ്പെട്ടത്.

നിലവിളി കേട്ട് നാട്ടുകാര്‍ എത്തുമ്പോഴേക്കും രാജേന്ദ്രന്‍ പൊള്ളലേറ്റ് മരിച്ചിരുന്നു. ബിന്ദുവിനെയും മകനെയും പാരിപ്പള്ളി മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിരുന്നു. അയിരൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top