മാവടിയിൽ വീട്ടിൽ ഉറങ്ങിക്കിടന്നയാൾ വെടിയേറ്റു മരിച്ചു; കൊലപാതകമെന്ന് പോലീസ്

നെടുങ്കണ്ടം മാവടിയിൽ വീട്ടിൽ ഉറങ്ങിക്കിടന്നയാൾ വെടിയേറ്റ് മരിച്ചത് കൊലപാതകമെന്ന് പോലീസ്. നായാട്ടിനിടയിൽ അബദ്ധത്തിൽ വെടികൊണ്ടതെന്നായിരുന്നു ആദ്യ നിഗമനം.

കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട തകിടിയൽ സജി (50), മുകുളേൽപ്പറമ്പിൽ ബിനു (40), മുനിയറ സ്വദേശി വിനീഷ് (38) എന്നിവർ മുൻവൈരാഗ്യത്തിന്റെ പേരിൽ കൊല നടത്തിയതാണെന്ന് ചോദ്യംചെയ്യലിൽ സമ്മതിച്ചു.

പ്രതികളിൽ ഒരാളായ ബിനുവിനെ ചാരായം വാറ്റിയ കേസിൽ എക്സ്സൈസ് മുൻപ് അറസ്റ്റ് ചെയ്തിരുന്നു. സണ്ണിയാണ് ഒറ്റിയതെന്ന് സംശയിച്ചാണ് കൊലനടത്തിയതെന്ന് പോലീസ് പറഞ്ഞു. ബുധനാഴ്ച രാത്രിയോടെയാണ് വീട്ടിൽ കിടന്നുറങ്ങിയ സണ്ണിയെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top