ഭർത്താവിൻ്റെ ജനനേന്ദ്രിയം മുറിച്ച ഭാര്യ ഒളിവിൽ; സംഭവം നടന്നത് കുടുംബ വഴക്കിനിടയിൽ

ഭർത്താവിൻ്റെ ജനനേന്ദ്രിയം മുറിച്ച ശേഷം രക്ഷപ്പെട്ട യുവതിയെ പിടികൂടാനാവാതെ പോലീസ്. ഡൽഹിയിലെ ന്യൂ ചന്ദ്രവാളിൽ നിന്നും വെള്ളിയാഴ്ച വൈകുന്നേരമാണ് 38കാരിയായ ജഗ്താര എന്ന സ്ത്രീ കടന്നുകളഞ്ഞത്. ഗുരുതരമായി പരുക്കേറ്റ 40കാരനായ ഭർത്താവ് ശംഭു സഫ്ദർജംഗ് ഹോസ്പിറ്റലിൽ ചികിത്സയിൽ തുടരുകയാണ്.
ജഗ്താര ശംഭുവിൻ്റെ മൂന്നാം ഭാര്യയാണെന്നാണ് പോലീസ് പറയുന്നത്. കൂലിപ്പണിക്കാരായ ഇരുവരും താമസിക്കുന്ന വാടക വീട്ടിലാണ് സംഭവം നടന്നത്. ഇരുവരും തമ്മിൽ വീട്ടിൽ വഴക്ക് പതിവാണ്. വെള്ളിയാഴ്ചയും മദ്യലഹരിയിൽ ആയിരുന്ന ഭർത്താവുമായി തർക്കം നടന്നിരുന്നു’ ഇതിന് ശേഷമാണ് യുവതി ശംഭുവിനെ കത്തികൊണ്ട് ആക്രമിക്കുകയും ജനനേന്ദ്രിയം മുറിക്കുകയും ചെയ്തത്. തുടർന്ന് വീടിൻ്റെ വാതിൽ പുറത്ത് നിന്നും പൂട്ടിയ ശേഷം രക്ഷപ്പെടുക ആയിരുന്നു.
നിലവിളികേട്ട് എത്തിയ അയൽക്കാരാണ് വീടിനുള്ളിൽ രക്തത്തിൽ കുളിച്ചു കിടക്കുന്ന ശംഭുവിനെ കണ്ടെത്തിയത്. സമീപവാസികൾ വിവരമറിയിച്ചതിനെ തുടർന്ന് ഉടൻ സ്ഥലത്തെത്തിയ രൂപ് നഗർ പോലീസാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രതിയായ യുവതിക്കായുള്ള അന്വേഷണം തുടരുകയാണെന്നും ഉടൻ പിടികൂടുന്നും ഡിസിപി രാജ ബന്തിയ പറഞ്ഞു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here