കൗൺസിലറെ വധിക്കാൻ തോക്ക് ചൂണ്ടി കാഞ്ചി വലിച്ചു; വൺ..ടു..ത്രി.. വെടിപൊട്ടിയില്ല; സംഭവിച്ചത് സിനിമയെ വെല്ലുന്ന ട്വിസ്റ്റ്
വധശ്രമത്തിൽ നിന്നും ഭാഗ്യം കൊണ്ട് രക്ഷപ്പെടുന്ന തൃണമൂൽ കോൺഗ്രസ് നേതാവിൻ്റെ സിസിടിവി വീഡിയോ വൈറലാകുന്നു. ഇന്നലെ രാത്രിയാണ് കൊൽക്കത്തയിൽവച്ച് നടന്ന കൊലപാതകശ്രമത്തിൽ നിന്നും അത്ഭുതകരമായി ടിഎംസി നേതാവ് സുശാന്ത ഘോഷ് രക്ഷപ്പെട്ടത്. വീടിനു മുന്നിൽ ഇരുന്ന ഘോഷിനെ സ്കൂട്ടറിൽ എത്തിയ രണ്ട് പേരാണ് കൊല്ലാൻ ശമിച്ചത്. ഇവരിൽ ഒരാൾ ഒളിപ്പിച്ച് വച്ച തോക്കെടുത്ത് അദ്ദേഹത്തിന് നേരെ രണ്ട് തവണ വെടിവച്ചെങ്കിലും വെടിയുണ്ട പുറത്തു വന്നില്ല.
തോക്ക് തകരാറിലാണ് എന്ന് മനസിലായ അക്രമിസംഘം അവിടെ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു.സ്കൂട്ടറിൽ കയറുന്നതിനിടയിൽ ഒരാൾ തെന്നിവീണു. ഈ സമയം പിടിക്കപെടാതിരിക്കാൻ രണ്ടാമൻ അയാളെ ഉപേക്ഷിച്ചു കടന്നു കളയുകയായിരുന്നു. വീണയാൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സുശാന്ത് ഘോഷ് അയാളെ പിന്തുടർന്നു. ഒടുവിൽ അക്രമിയെ അദ്ദേഹം പിടികൂടുകയും ചെയ്തു.
ടിഎംസി നേതാവിനെ കൊല്ലാൻ എൽപിച്ചവരെ തനിക്ക് അറിയില്ലെന്നും. ഒരു ഫോട്ടോ നൽകി കൊലപാതകം നടത്താൻ ആവശ്യപ്പെടുകയായിരുന്നു. ഇതിനായി ഇതുവരെ തനിക്ക് പണം ഒന്നും തന്നില്ലെന്നുമാണ് ണ് പിടിക്കപ്പെട്ട ശേഷം ഘോഷ് എടുത്ത വീഡിയോയിൽ അക്രമി പറയുന്നത്. കൊൽക്കത്ത മുനിസിപ്പൽ കോർപ്പറേഷനിലെ വാർഡ് 108 ലെ കൗൺസിലറായ് സുശാന്ത ഘോഷ്. കൗൺസിലറെ കൊല്ലാൻ ബീഹാറിൽ നിന്നാണ് വെടിയുതിർത്തവരെ നിയോഗിച്ചതെന്ന് പോലീസ് പറഞ്ഞു. പ്രാദേശിക വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നതായും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.
ആരാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് തനിക്ക് അറിയില്ലെന്ന് ഘോഷും മാധ്യമങ്ങളോട് പറഞ്ഞു. താൻ 12 വർഷമായി കൗൺസിലറാണ്. സ്വന്തം വീട്ടിൽ വച്ച് ആക്രമിക്കപ്പെടുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സംഭവ ശേഷം സ്ഥലം എംപി മാല റോയിയും എംഎൽഎ ജാവേദ് ഖാനും കൗൺസിലറെ സന്ദർശിച്ചു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here