പെൺകുട്ടികളെ തേടി ബൈക്കിൽ കറക്കം, കേട്ടാലറയ്ക്കുന്ന അതിക്രമം; 22കാരൻ കുടുങ്ങി

കൊച്ചി: ബൈക്കിൽ കറങ്ങി പെൺകുട്ടികളെ ഉപദ്രവിക്കുന്നത് പതിവാക്കിയയാൾ കൊച്ചിയിൽ പിടിയിൽ. തോപ്പുംപടി മുണ്ടംവേലിയിൽ നിന്നുള്ള 22കാരൻ അഗസ്റ്റിൻ മെൽവിൻ ആണ് കുടുങ്ങിയത്. ഇക്കഴിഞ്ഞ ശനിയാഴ്ച ഫോർട്ട് കൊച്ചിയിൽ ട്യൂഷൻ കഴിഞ്ഞ് പോയ വിദ്യാർഥിനികളെ ഒരാൾ ബൈക്കിലെത്തി കയറിപ്പിടിച്ച ശേഷം രക്ഷപ്പെട്ടതായി പോലീസിൽ പരാതി എത്തി. ഇതിൻ്റെ അന്വേഷണത്തിനിടെ തോപ്പുംപടി സ്റ്റേഷനിലും സമാനമായൊരു പരാതി ഉള്ളതായി കണ്ടെത്തി. തുടർന്ന് സംയുക്തമായി നടത്തിയ തിരച്ചിലിൽ ആണ് പ്രതിയെ തിരിച്ചറിഞ്ഞത്.

അറസ്റ്റ് ചെയ്ത ശേഷം നടത്തിയ വിശദ ചോദ്യംചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായി പോലീസ് പറയുന്നു. കുറ്റകൃത്യം ചെയ്യുമ്പോൾ ഉപയോഗിച്ച ബൈക്ക് പോലീസ് കസ്റ്റഡിയിൽ എടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ എ അക്ബർ, ഡിസിപി എസ് സുദർശനൻ എന്നിവരുടെ മേൽനോട്ടത്തിൽ മട്ടാഞ്ചേരി അസിസ്റ്റൻ്റ് കമ്മീഷണർ കെ ആർ മനോജിൻ്റെ സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. എസ്ഐമാരായ അബ്ദുൾ ഹക്കിം, രൂപേഷ്, മധുസൂധനൻ, SCPO മാരായ സിനീഷ്’, എഡ്വിൻ, ശ്രീനാഥ്, ബേബി ലാൽ, CPO മാരായ ജോൺ, സജി, ജുബീഷ്’, ആസാദ് എന്നിവർ ചേർന്ന് പല സ്ക്വാഡുകളായി രൂപീകരിച്ച് CCTV ദൃശ്യങ്ങൾ പരിശോധിച്ചതാണ് നിർണായകമായത്.

സമാനമായ വിധത്തിൽ മറ്റു പലരെയും പ്രതി ഉപദ്രവിച്ചിട്ടുള്ളതായി വിവരമുണ്ട്. ഇത് സംബന്ധിച്ച് ചില വിവരങ്ങൾ പോലീസിന് കിട്ടിയതാണ് സൂചന. എന്നാൽ പലരും പരാതിപ്പെടാൻ മടിക്കുന്നതാണ് അന്വേഷണത്തിന് തടസം ആകുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top