പാലക്കാട് യുവതിയെ തീകൊളുത്തി കൊന്ന് യുവാവ് ജീവനൊടുക്കി; മൃതദേഹം റോഡരികില്‍ കത്തിക്കരിഞ്ഞ നിലയില്‍; അരുംകൊല പ്രണയപ്പകയെ തുടര്‍ന്ന്

പാലക്കാട്‌: പട്ടാമ്പിയില്‍ യുവതിയെ തീ കൊളുത്തി കൊന്നശേഷം യുവാവ് ആത്മഹത്യ ചെയ്തു. തൃത്താല ആലൂര്‍ സ്വദേശി സന്തോഷ്‌ ആണ് യുവതിയെ കൊലപ്പെടുത്തിയശേഷം ജീവനൊടുക്കിയത്. കാങ്ങാട്ടുപടി സ്വദേശി പ്രിവിയ (30) ആണ് കൊല്ലപ്പെട്ടത്. പ്രണയപ്പക്കയാണ് അരുംകൊലയ്ക്ക് കാരണമെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം.

രാവിലെ ഒന്‍പത് മണിയോടെ കൊടുമുണ്ട തീരദേശ റോഡരികില്‍ സ്കൂട്ടര്‍ മറിഞ്ഞുകിടക്കുന്നതായി നാട്ടുകാര്‍ കണ്ടത്. പിന്നീടാണ് സ്കൂട്ടറിന് തൊട്ടടുത്ത് യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ കൊലപാതകം സന്തോഷിലേക്ക് നീങ്ങുകയായിരുന്നു. ഇരുവരും ഏറെ നാളായി അടുപ്പത്തിലായിരുന്നു. വിവാഹമോചിതയായിരുന്ന പ്രിവിയ മറ്റൊരു വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരുന്നു.

ഇതില്‍ നിന്നും പിന്മാറാന്‍ സന്തോഷ്‌ നിര്‍ബന്ധിച്ചു. ഇതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. രാവിലെ സ്കൂട്ടറില്‍ ജോലിക്ക് പോകുകയായിരുന്ന പ്രിവിയയെ തടഞ്ഞുനിര്‍ത്തി കത്തികൊണ്ട് കുത്തിവീഴ്ത്തിയശേഷം തീ കൊളുത്തിയാതായാണ് വിവരം. യുവതിയെ കൊലപ്പെടുത്തിയശേഷം സന്തോഷ്‌ ഞരമ്പുകള്‍ മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ഗുരുതരാവസ്ഥയിലായ യുവാവിനെ ഇടപ്പാള്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വിദഗ്ധരെത്തി പരിശോധന നടത്തിയശേഷം യുവതിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയാണ് പ്രിവിയ.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top