വന്യമൃഗ ആക്രമണങ്ങളില്‍ ഇടപെട്ട് മുഖ്യമന്ത്രി; അടിയന്തരമായി ഉന്നതതല യോഗം

മനുഷ്യ- വന്യജീവി സംഘര്‍ഷം വര്‍ദ്ധിക്കുകയും ജനവികാരം ഉയരുന്നത് കണക്കിലെടുത്ത് വിഷയത്തില്‍ ഇടപെട്ട് മുഖ്യമന്ത്രി. നടപടികള്‍ വിലയിരുത്തുന്നതിന് മുഖ്യമന്ത്രി ഉന്നതല യോഗം വിളിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം മൂന്നരക്ക് സെക്രട്ടറിയേറ്റിലെ മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളിലാണ് യോഗം. വനംവകുപ്പിൻ്റെ നടപടികൾ ഫലപ്രദമാകുന്നില്ല എന്ന വിമർശനങ്ങൾക്കിടെയാണ് മുഖ്യമന്ത്രി തന്നെ യോഗം വിളിക്കുന്നത്.

വനം, ധനകാര്യം, തദ്ദേശഭരണം, വൈദ്യുതി, റവന്യൂ, ആരോഗ്യം, ജലസേചനം വകുപ്പുകളുടെ മന്ത്രിമാര്‍ യോഗത്തില്‍ പങ്കെടുക്കും. ചീഫ് സെക്രട്ടറിയെ കൂടാതെ വനം, ധനകാര്യം, തദ്ദേശസ്വയംഭരണം, വൈദ്യുതി, ആഭ്യന്തരം, ജലസേചനം, റവന്യൂ വകുപ്പുകളുടെ സെക്രട്ടറിമാര്‍, സംസ്ഥാന പോലീസ് മേധാവി, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മെമ്പര്‍ സെക്രട്ടറി എന്നിവരും പങ്കെടുക്കും. മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിക്കാന്‍ സ്വീകരിച്ച നടപടികള്‍ യോഗം അവലോകനം ചെയ്യും.

ഇന്നലെയും രണ്ടുപേര്‍ ആന ചവിട്ടി മരിച്ചിരുന്നു. വലിയ പ്രതിഷേധമാണ് ആറളത്ത് അടക്കം ഉയര്‍ന്നത്. സംസ്ഥാനത്ത് പലയിടത്തും ദിവസേനയെന്നോണം പുലിയും കടുവയും നാട്ടിലിറങ്ങുന്നുണ്ട്. ഇവയെ പ്രതിരോധിക്കാനുള്ള വനംവകുപ്പിന്റെ നടപടികള്‍ ഫലം കാണുന്നില്ലെന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതോടെയാണ് മുഖ്യമന്ത്രി തന്നെ ഉന്നതതല യോഗം വിളിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top