മനുഷ്യ – വന്യജീവി സംഘര്‍ഷം ലഘൂകരിക്കാന്‍ 50 കോടിയുടെ പ്രത്യേക പാക്കേജ്; വന്യജീവി പെരുപ്പത്തെ നിയന്ത്രിക്കാന്‍ നിയമം വേണം
February 7, 2025 10:20 AM
![](https://www.madhyamasyndicate.com/wp-content/uploads/2025/02/foresr-budget.jpg)
സംസ്ഥാനത്ത് വര്‍ദ്ധിക്കുന്ന വന്യമൃഗ ശല്യം ലഘൂകരിക്കാന്‍ സംസ്ഥാന ബജറ്റില്‍ പ്രത്യേക പാക്കേജ് പ്രഖ്യാപിച്ച് ധനമന്ത്രി. 50 രൂപയുടെ പാക്കേജാണ് ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്. വനം വന്യജീവി മേഖലയിലെ പദ്ധതി വിഹിതത്തിന് പുറമേയാണ് പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചിരിക്കുന്നത്.
വന്യജീവി പെരുപ്പം നിയന്ത്രിക്കുന്നതിന് നിയമം വേണമെന്നും ധനമന്ത്രി ആവശ്യപ്പെട്ടു. കേന്ദ്രവും സംസ്ഥാനവും സംയുക്തമായാണ് നിയമം കൊണ്ടുവരേണ്ടത്. അതിനായി കേരളെ തന്നെ മുന്‍കൈ എടുക്കും. വന്യജീവികളുടെ ആക്രമണത്തിനുളള നഷ്ടപരിഹാരം ഈ സര്‍ക്കാരിന്റെ കാലത്ത് വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. സമയബന്ധിതമായി ഇത് വിതരണം ചെയ്യുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
![whatsapp-chats](https://www.madhyamasyndicate.com/wp-content/themes/Nextline_V5/images/whatsapp-chats.png)
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here