പാതിരാകുര്‍ബാന സമയം മാറ്റി; പത്ത് മണിക്കുള്ളില്‍ തിരുകര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കാന്‍ മാനന്തവാടി രൂപത

വയനാട് : ക്രിസ്മസ് പാതിരാകുര്‍ബാനയുടെ സമയം മാറ്റി മാനന്തവാടി അതിരൂപത. രാത്രി പന്ത്രണ്ടു മണിക്ക് സാധാരണ നടക്കുന്ന പാതിരകുര്‍ബാന രാത്രി 10 മണിക്ക് മുമ്പ് പൂര്‍ത്തിയാക്കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. രാത്രി എട്ട് മണിക്ക് ആരംഭിച്ച് പത്ത് മണിക്ക് മുമ്പ് കുര്‍ബാനയടക്കമുളള തിരുക്കര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കണമെന്ന് രൂപതയുടെ കീഴിലുളള 160 പള്ളികള്‍ക്കും ബിഷപ്പ് മാര്‍ ജോസ് പൊരുന്നേടം നിര്‍ദ്ദേശം നല്‍കി. വന്യമൃഗ ആക്രമണങ്ങള്‍ വര്‍ദ്ധിച്ച സാചര്യത്തിലാണ് സമയമാറ്റം.

കടുവയുടെ ആക്രമണത്തില്‍ കഴിഞ്ഞ ദിവസം വയനാട്ടില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. നരഭോജി കടുവയെ പിടികൂടിയെങ്കിലും വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമാണ്. മനുഷ്യരുടെ ജീവനാണ് വിലയെന്നും അതനുസരിച്ചുളള ക്രമീകരണങ്ങളാണ് കൊണ്ടുവന്നതെന്നും രൂപത ചാന്‍സലര്‍ ഫാ: കുര്യാക്കോസ് കളിയാനിയില്‍ മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top