ധന്യ ഓഹരി വിപണിയില്‍ നിക്ഷേപിച്ചത് കോടികള്‍; റമ്മി കളിച്ചും പണം നേടി; മണപ്പുറം തട്ടിപ്പില്‍ പണം പോയ വഴിയില്‍ അന്വേഷണം

മണപ്പുറം കോംപ്‌ടെക് ആന്‍ഡ് കണ്‍സല്‍റ്റന്റ്‌സ് ലിമിറ്റഡിന്റെ അക്കൗണ്ടില്‍ നിന്ന് കോടികള്‍ തട്ടിയ ധന്യ മോഹന്‍ പണം എവിടെയെല്ലാം നിക്ഷേപിച്ചുവെന്ന് കണ്ടെത്താന്‍ അന്വേഷണം. 20 കോടിയോളം രൂപ തട്ടിപ്പ് നടത്തിയെന്നാണ് സ്ഥിരീകരിണം. അഞ്ച് വര്‍ഷത്തിനിടെ നടന്ന തട്ടിപ്പിലൂടെ ലഭിച്ച പണം എന്ത് ചെയ്തുവെന്ന കണ്ടെത്താനാണ് ശ്രമം. അന്വേഷണവുമായി സഹകരിക്കാത്ത നിലയാണ് ധന്യ സ്വീകരിച്ചിരിക്കുന്നത്.

ധന്യ മോഹന്‍ ഓഹരി വിപണിയില്‍ വന്‍ തുകയുടെ നിക്ഷേപം നടത്തിയതായും അന്വേഷണസംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. ധന്യയുടെ 8 അക്കൗണ്ടുകളും സാമ്പത്തിക ഇടപാടുകളും പരിശോധിച്ചതില്‍ നിന്നാണ് പോലീസ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇതിന്റെ വിശദ വിവരങ്ങള്‍ ശേഖരിക്കുകയാണ്. 2 കോടിയോളം രൂപ ഓണ്‍ലൈന്‍ റമ്മി കളിക്കാന്‍ ചെലവാക്കിയെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഇതിലൂടെ ധന്യക്ക് പലപ്പോഴായി വരുമാനവും ലഭിച്ചിട്ടുണ്ടെന്നും പരിശോധനയില്‍ കണ്ടെത്തി.

ഭര്‍ത്താവിന്റെ അറിവോടെയാണ് ഈ തട്ടിപ്പെല്ലാം നടന്നതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ചില ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും അക്കൗണ്ടുകളിലേക്കും വന്‍തോതില്‍ പണം കൈമാറിയെന്നാണ് വിവരം. ഭര്‍ത്താവിന്റെ എന്‍ആര്‍ഐ അക്കൗണ്ടിലൂടെ കുഴല്‍പ്പണ സംഘം വഴി പണം കടത്തിയെന്നും കണ്ടെത്തിയിട്ടുണ്ട്. നിലവില്‍ ഒളിവിലുളള ഭര്‍ത്താവിനെ കണ്ടെത്തിയാലെ ഇക്കാര്യത്തില്‍ വ്യക്തത വരികയുള്ളൂ.8 അക്കൗണ്ടുകള്‍ വഴി 8000 ഇടപാടുകളിലൂടെ 20 കോടിയോളം രൂപ ധന്യ തട്ടിച്ചെന്നാണു വിവരം. ഇതില്‍ 5 അക്കൗണ്ടുകള്‍ ധന്യയുടെ പേരിലുള്ളതാണ്. കൊല്ലം ഈസ്റ്റ് സ്റ്റേഷനില്‍ കീഴടങ്ങിയ ധന്യയെ കൊടുങ്ങല്ലൂര്‍ കോടതി റിമാന്‍ഡ് ചെയ്തിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top