കൈവശം തോക്കും തിരകളും ഹാഷിഷ് ഓയിലും ; കസ്റ്റഡിയില്‍ എടുക്കാന്‍ ചെന്നപ്പോള്‍ എക്സൈസിന് നേരെ വെടിയും; പ്രതിക്ക് പത്ത് വര്‍ഷം കഠിനതടവും ഒരു ലക്ഷം പിഴയും
തോക്കും തിരകളും ഒരു കിലോ ഹാഷിഷ് ഓയിലും കൈവശം വയ്ക്കുകയും പിടികൂടാന്‍ ചെന്ന എക്സൈസ് സംഘത്തിലെ ഉദ്യോഗസ്ഥന്‍റെ കാലില്‍ വെടി വയ്ക്കുകയും ചെയ്ത കേസില്‍ പ്രതിക്ക് പത്ത് വര്‍ഷം കഠിനതടവും ഒരു ലക്ഷം പിഴയും. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ജോര്‍ജ് കുട്ടി (39) ക്കാണ് ശിക്ഷ വിധിച്ചത്. മഞ്ചേരി എന്‍ഡിപിഎസ് കോടതി ജഡ്ജി എം.പി.ജയരാജാണ് കേസില്‍ വിധി പറഞ്ഞത്. കാളികാവ് എക്സൈസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിധി വന്നത്.
കോഴിക്കോട് എക്സൈസ് ക്രൈംബ്രാഞ്ച് സർക്കിൾ ഇൻസ്പെക്ടർ ആര്‍.എന്‍.ബൈജു ആണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചിച്ചത്. എക്സൈസ് ഉദ്യോഗസ്ഥനെ വെടി വച്ച കേസിലെ വിചാരണ തുടരുന്നുണ്ട്.
നിരവധി കേസുകളില്‍ പ്രതിയായ ജോര്‍ജ് കുട്ടി മുങ്ങി നടക്കുകയായിരുന്നു. തിരുവനന്തപുരം എക്സൈസ് സര്‍ക്കിള്‍ ഓഫീസിലെ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തില്‍ പ്രതി രണ്ടാം ഭാര്യയുടെ മലപ്പുറം വാണിയമ്പലത്തുള്ള വീട്ടിൽ ഒളിവിൽ കഴിയുന്നതായി വിവരം ലഭിച്ചു. തുടര്‍ന്ന് തിരുവനന്തപുരം എക്സൈസ് എൻഫോഴ്മെന്റ് സ്ക്വാഡിലെ ഇൻസ്പെക്ടര്‍ ജി.കൃഷ്ണകുമാറും സംഘവും ഒപ്പം മലപ്പുറം, കാളികാവ് റേഞ്ച്, നിലമ്പൂർ എക്സൈസ് ഓഫീസുകളിലെ ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടാന്‍ എത്തിയത്.
എക്സൈസ് സംഘത്തെ കണ്ട പ്രതി ഇൻസ്പെക്ടർ മനോജിന്‍റെ കാലിന് വെടി വച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ സാഹസികമായി പിടികൂടുകയായിരുന്നു. ഹാഷിഷ് ഓയിലും തോക്കും തിരകളും പിടിച്ചെടുക്കുകയും ചെയ്തു. കേസില്‍ പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി.സുരേഷ് ഹാജരായി.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here