പിണറായിക്ക് മാത്രമല്ല ഗവര്‍ണര്‍ക്കും ‘കറുപ്പി’നോട്‌ വെറുപ്പ്; ഗവര്‍ണര്‍ എത്തുമ്പോള്‍ കറുപ്പ് ധരിക്കരുതെന്ന് സ്കൂള്‍ അധികൃതരുടെ സന്ദേശം

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ പങ്കെടുക്കുന്ന പരിപാടിയില്‍ കറുത്ത വസ്ത്രത്തിന് വിലക്ക്. മംഗലപുരത്ത് ബിഷപ്പ് പെരേര മെമ്മോറിയൽ സ്കൂളിന്റെ വാർഷിക ആഘോഷ ചടങ്ങിലാണ് ആരും കറുത്ത വസ്ത്രം ധരിക്കരുതെന്ന് നിര്‍ദേശം നല്‍കിയത്.

ബുധനാഴ്ച വൈകീട്ടാണ് സ്കൂളിന്റെ 46–ാം വാർഷിക ചടങ്ങ്. വാർഷിക ആഘോഷ ചടങ്ങിന് പ്രിൻസിപ്പൽ രക്ഷിതാക്കളുടെ വാട്സ്ആപ്പ് ഗ്രൂപ്പിലിട്ട സന്ദേശത്തിലാണ് കറുത്ത വസ്ത്രം ഒഴിവാക്കണമെന്ന നിർദേശമുള്ളത്. കാരണം ഒന്നും ചൂണ്ടിക്കാട്ടിയിട്ടില്ല.

പൊലീസിന്റെ നിർദേശമാണോ സ്കൂളിന്റെ നിർദേശമാണോ എന്നതിൽ വ്യക്തതയില്ല. കറുത്ത വസ്ത്രത്തിന് വിലക്ക് എന്ന വിവരം അറിഞ്ഞിട്ടില്ലെന്നും സ്കൂളില്‍ യൂണിഫോം ഉണ്ടല്ലോ എന്നുമാണ് ഗവര്‍ണര്‍ പ്രതികരിച്ചത്.

മുഖ്യമന്ത്രിയുടെ ചടങ്ങിൽ കറുത്ത വസ്ത്രത്തിന് അപ്രഖ്യാപിത വിലക്കേർപ്പെടുത്തിയത് വിവാദമായിരുന്നു. നവകേരള യാത്ര നടക്കുമ്പോള്‍ മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയുടെ അടുത്തെങ്ങും കറുത്ത വസ്ത്രം ധരിച്ചവരെ പ്രവേശിപ്പിച്ചിരുന്നില്ല. ഇത് വന്‍വിവാദത്തിന് ഇടയാക്കിയിരുന്നു. കറുത്ത വസ്ത്രം ധരിച്ചവര്‍ക്ക് എതിരെ കേസെടുക്കുന്നതില്‍ അന്ന് രൂക്ഷ വിമര്‍ശനമാണ് ഗവര്‍ണര്‍ നടത്തിയത്. കറുത്ത ഷർട്ടിട്ടാൽ കേസെടുക്കുന്ന നാടാണ് കേരളം എന്നാണ് മുഖ്യമന്ത്രിയെ കുറ്റപ്പെടുത്തി ഗവര്‍ണര്‍ പറഞ്ഞത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top