മണിപ്പൂരില്‍ സംഘര്‍ഷം വ്യാപിക്കുന്നു; ഒരു സ്ത്രീ കൂടി കൊല്ലപ്പെട്ടു; വീടുകള്‍ക്ക് തീയിട്ട് അക്രമികള്‍

മണിപ്പൂരില്‍ വര്‍ഗീയ സംഘര്‍ഷങ്ങള്‍ വീണ്ടും രൂക്ഷമാകുന്നു. കുക്കി-മെയ്‌തെയ് വിഭാഗങ്ങളുടെ ഏറ്റുമുട്ടലില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടു. കാങ്‌പോക്പി ജില്ലയിലെ താങ്ബ ഗ്രാമത്തില്‍ ഇന്നലെ രാത്രിയുണ്ടായ സംഘര്‍ഷത്തിലണ് നെംജാഖോല്‍ ഹങ്ഡിം എന്ന യുവതി കൊല്ലപ്പെട്ടത്. അക്രമികള്‍ വീടുകള്‍ക്കു നേരെയും ആക്രമണം നടത്തി. ഇതോടെ നാട്ടുകാര്‍ വനത്തിനുള്ളിലേക്ക് രക്ഷപ്പെടുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇരുപക്ഷവും തമ്മില്‍ ബോംബെറിഞ്ഞെന്ന വിവരവും പുറത്തുവരുന്നുണ്ട്.

സംസ്ഥാന വ്യാപകമായി അക്രമങ്ങള്‍ വ്യാപിക്കുന്നുണ്ട്. കഴിഞ്ഞദിവസം വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ നടന്ന രാജ്ഭവന്‍, സെക്രട്ടേറിയറ്റ് മാര്‍ച്ചുകളില്‍ സംഘര്‍ഷമുണ്ടായി. രാജ്ഭവനും സെക്രട്ടേറിയറ്റിനും നേരെ സമരക്കാര്‍ കല്ലെറിയുകയും സിആര്‍പിഎഫിന്റെ വാഹനവ്യൂഹം ആക്രമിക്കുകയും ചെയ്തു. തൗബാല്‍ കലക്ടറേറ്റില്‍ സമരക്കാര്‍ മെയ്‌തെയ് പതാക ഉയര്‍ത്തുകയും ചെയ്തു.

മണിപ്പുരിലെ മുഴുവന്‍ മെയ്‌തെയ്, നാഗാ എംഎല്‍എമാരും രാജിവയ്ക്കുക, ഡിജിപിയെയും സുരക്ഷാ ഉപദേഷ്ടാവിനെയും മാറ്റുക, യൂണിഫൈഡ് കമാന്‍ഡിന്റെ ചുമതല മുഖ്യമന്ത്രി ബിരേന്‍സിങ്ങിനു കൈമാറുക, മണിപ്പുരിന്റെ പ്രാദേശിക അഖണ്ഡത നിലനിര്‍ത്തുക തുടങ്ങി ആവശ്യങ്ങള്‍ ഉന്നയിച്ചാണ് വിദ്യാര്‍ഥികള്‍ പ്രക്ഷോഭം നടത്തുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top