മണിപ്പൂര്‍ വീണ്ടും കത്തുന്നു; നാല് പോലീസുകാര്‍ക്കും ഒരു ജവാനും പരിക്ക്
മണിപ്പൂര്‍: ഒരു ഇടവേളയ്ക്ക് ശേഷം മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. കലാപകാരികളുടെ ആക്രമണത്തില്‍ നാല് പോലീസ് കമാന്‍ഡോമാര്‍ക്കും ഒരു ബിഎസ്എഫ് ജവാനും പരിക്കേറ്റു. മോറെയില്‍ ഇന്ന് രാവിലെയാണ് സംഭവം. തൗബാല്‍ ജില്ലയിലെ വെടിവയ്പ്പില്‍ കഴിഞ്ഞ ദിവസം നാല് പേര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് അടുത്ത ആക്രമണം.
ഇന്ന് പരിക്കേറ്റ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇംഫാലിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. തൗബാല്‍, ഇംഫാല്‍ വെസ്റ്റ്, ഇംഫാല്‍ ഈസ്റ്റ്, കാക്ചിങ്, ബിഷ്ണുപുര്‍ ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ തിങ്കളാഴ്ച മുഖംമൂടി ധരിച്ചെത്തിയ അജ്ഞാതരാണ് നാട്ടുകാര്‍ക്ക് നേരെ വെടിയുതിര്‍ത്തത്. നാല് പേര്‍ മരിച്ചതിന് പുറമെ അഞ്ച് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ആക്രമണത്തെ തുടര്‍ന്ന് പ്രകോപിതരായ നാട്ടുകാര്‍ വാഹനങ്ങള്‍ തീയിട്ടു. ജനങ്ങള്‍ സമാധാനം പാലിക്കണമെന്ന് മന്ത്രി എന്‍. ബിരേന്‍ സിംഗ് അഭ്യര്‍ത്ഥിച്ചു. ആക്രമണം നടത്തിയവരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും അദ്ദേഹം വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചു. 2022 മെയ് മൂന്നിനാണ് മെയ്തി – കുക്കി വിഭാഗങ്ങള്‍ തമ്മില്‍ കലാപം തുടങ്ങിയത്. നിരവധിപേര്‍ കൊല്ലപ്പെടുകയും ലക്ഷകണക്കിന് രൂപയുടെ നഷ്ടം സംഭവിക്കുകയും ചെയ്തു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here