മണിപ്പൂര്‍ കലാപത്തിന്റെ പേരില്‍ ഒടുവില്‍ രാജിവച്ച് മുഖ്യമന്ത്രി ബിരേന്‍ സിങ്; നാണംകെട്ട് പടിയിറങ്ങി ബിജെപി നേതാവ്
February 9, 2025 6:43 PM

ബിജെപി കേന്ദ്ര നേതൃത്വവും എംഎല്‍എമാരും ആവശ്യപ്പെട്ടിട്ടും വഴങ്ങാതിരുന്ന മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേന്‍ സിങ് ഒടുവില്‍ രാജിവച്ചു. മണിപ്പൂര്‍ കലാപത്തിന്റെ എല്ലാ പാപഭാരവും തലയില്‍ ഏറ്റിയാണ് ബിരേന്‍ സിങിന്റെ പടിയിറക്കം.
മണിപ്പൂര്‍ കലാപം അവസാനിപ്പിക്കാന്‍ ഒരു നടപടിയും സ്വീകരിക്കാതിരുന്നതിന്റെ പേരില്‍ വലിയ വിമര്‍ശനമാണ് ബിരേന്‍ സിങ് സര്‍ക്കാര്‍ ഏറ്റുവാങ്ങിയിരുന്നത്. പ്രതിപക്ഷമായ കോണ്‍ഗ്രസ് അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ തയാറെടുക്കുന്നതിന് ഇടയിലാണ് രാജി.
ബിജെപി സംസ്ഥാന പ്രസിഡന്റിനും 19 എംഎല്‍എമാര്‍ക്കൊപ്പം എത്തിയാണ് രാജി കൈമാറിയത്. മണിപ്പൂരിലെ ജനങ്ങളുടെ താല്‍പ്പര്യം സംരക്ഷിക്കാന്‍ രാജിയെന്ന് ബിരേന്‍ സിങ് പ്രതികരിച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here