മണിപ്പൂര്‍ കേസുകള്‍ സുപ്രിംകോടതി ഇന്ന് പരിഗണിക്കും

മണിപ്പൂരിലെ കലാപവുമായി ബന്ധപ്പെട്ട കേസുകള്‍ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. മണിപ്പൂരിലെ സാഹചര്യങ്ങളെക്കുറിച്ച് അന്വേഷിയ്ക്കാനും നടപടികള്‍ സ്വീകരിക്കാനും രണ്ട് സമിതികളെ സുപ്രിംകോടതി ആഗസ്റ്റ് എഴിന് നിയോഗിച്ചിരുന്നു. അതിന് ശേഷമുള്ള സ്ഥിതിഗതികൾ ആകും ഇന്ന് സുപ്രിംകോടതി വിലയിരുത്തുക.

ഹൈക്കോടതി മുൻ ജഡ്ജി ഗീതാ മിത്തല്‍ അധ്യക്ഷനായ മൂന്നംഗ ജഡ്ജിമാരുടെ സമിതിയും, മുൻ ഡിജിപി ദത്താറായ പഡ്‌സല്‍ ഗികറിൻ്റെ നേത്യത്വത്തിലുള്ള അന്വേഷണ മേല്‍നോട്ട സമിതിയും ഇതിനകം പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.

ബലാത്സംഗം ചെയ്തശേഷം നഗ്നരാക്കി പൊതുവഴിയിൽ നടത്തിക്കപ്പെട്ട യുവതികളുടെ ഹര്‍ജ്ജിയും സുപ്രിം കോടതി ഇന്ന് പരിഗണിക്കും.

സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാകുന്നുവെന്നും ഏതാണ്ട് എല്ലാ പരാതികളിലും നടപടി സ്വീകരിച്ച് കഴിഞ്ഞുവെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയെ അറിയിക്കും.

54 പേരെ ഉള്‍പ്പെടുത്തി സി.ബി.ഐ അന്വേഷണ സംഘം വികസിപ്പിച്ച വിവരം കേന്ദ്രസര്‍ക്കാരും ഇന്ന് സുപ്രിം കോടതിയെ അറിയിക്കും. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top