മണിപ്പൂരിൽ 219 പേർ കൊല്ലപ്പെട്ടെന്ന് സർക്കാർ, 1,87,143 പേരെ അറസ്റ്റ് ചെയ്തു, 350ലധികം ദേവാലയങ്ങൾ നശിപ്പിച്ചെന്ന് വെളിപ്പെടുത്തൽ

ഇംഫാൽ: മണിപ്പൂരിൽ പത്ത് മാസമായി നടക്കുന്ന കലാപത്തിൽ 219 പേർ കൊല്ലപ്പെട്ടെന്ന് സർക്കാർ. കഴിഞ്ഞ മാസം 28ന് സംസ്ഥാന നിയമസഭയുടെ നയപ്രഖ്യാപന സമ്മേളനത്തിലാണ് ഗവർണർ അനുസൂയ ഉയ്കെ ഇക്കാര്യം വെളിപ്പെടുത്തിയത്.ആദ്യമായാണ് സർക്കാർ കലാപത്തിൽ മരിച്ചവരുടെ എണ്ണം പുറത്തു വിടുന്നത്. കൊല്ലപ്പെട്ടവരിൽ ഭൂരിപക്ഷവും ക്രിസ്ത്യാനികളാണ്.

കലാപവുമായി ബന്ധപ്പെട്ട് 10, 000ത്തിലധികം കേസുകളും 1,87,143 അറസ്റ്റുകളും നടന്നിട്ടുണ്ടെന്ന് സർക്കാർ പറഞ്ഞു. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അർഹമായ നഷ്ട പരിഹാരം നൽകുമെന്നും ഗവർണർ വെളിപ്പെടുത്തി.

കഴിഞ്ഞ വർഷം മെയ് മൂന്നിനാണ് കുക്കി ഗോത്ര വംശജരായ ക്രിസ്ത്യാനികളും മെയ്തി ഗോത്ര വംശജരായ ഹിന്ദുക്കളും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. മെയ്തികൾക്ക് സംവരണം ഏർപ്പെടുത്തിയതിനെ ചൊല്ലിയുള്ള സംഘർഷമാണ് കലാപത്തിലെത്തിയത്.

മണിപ്പൂരിലെ ജനസംഖ്യയിൽ 41% ക്രിസ്ത്യാനികളാണ്. ഭീകരമായ കലാപവും അക്രമങ്ങളുമാണ് അരങ്ങേറിയത്. ബിജെപി ഭരിക്കുന്ന സംസ്ഥാനമായിട്ടു പോലും പ്രധാനമന്ത്രി നരേന്ദ്ര മോദി മണിപ്പൂർ സന്ദർശിച്ചില്ല. ഏതാണ്ട് 5,000O പേർ വീടും സ്വത്തും ഉപേക്ഷിച്ച് പലായനം ചെയ്തതിന് പുറമെ നിരവധി പേർ ഇപ്പോഴും ക്യാമ്പുകളിലാണ് താമസിക്കുന്നത്. 350 ലധികം ആരാധനാലയങ്ങൾ നശിപ്പിക്കപ്പെട്ടു. ഇവയിൽ ബഹുഭൂരിപക്ഷവും ക്രൈസ്തവരുടെ അരാധനാലയങ്ങളാണ്. പോലീസ് രജിസ്റ്റർ ചെയ്ത കേസുകളിൽ 29 എണ്ണം ദേശീയ അന്വേഷണ ഏജൻസിക്ക് കൈമാറിയിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top