മണിപ്പൂരിലെ രാഷ്ട്രപതി ഭരണത്തില്‍ കുക്കി സംഘടനകള്‍ ഡല്‍ഹിയില്‍ പ്രതിഷേധിക്കും; പ്രത്യേക ഭരണ സംവിധാനം വേണമെന്ന് ആവശ്യം

രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയിട്ടും മണിപ്പൂരില്‍ സമാധാനമില്ല. ഏകപക്ഷീയമായ കേന്ദ്രസര്‍ക്കാര്‍ നിലപാടുകള്‍ക്കെതിരെ നാളെ ഡല്‍ഹിയില്‍ കുക്കി സംഘടനകള്‍ നാളെ പ്രതിഷേധം സംഘടിപ്പിക്കും.നാളെ ജന്തര്‍ മന്ദിറില്‍ പ്രതിഷേധം സംഘടിപ്പിക്കാന്‍ വിവിധ കുക്കി സംഘടനകള്‍ ആഹ്വാനം ചെയ്തു.
വര്‍ഗീയ കലാപത്തെ തുടര്‍ന്ന് മുഖ്യമന്ത്രി രാജിവയ്ക്കുകയും രാഷ്ടപതി ഭരണം ഏര്‍പ്പെടുത്തുകും ചെയത മണിപ്പൂരില്‍ പ്രശ്‌നങ്ങള്‍ അവസാനിക്കുന്നില്ല എന്ന സൂചനയാണ് ഇത് നല്‍കുന്നത്. രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയ തീരുമാനത്തിനെതിരെ കുക്കി സംഘടനകള്‍ വലിയ പ്രതിഷേധമാണ് ഉയര്‍ത്തുന്നത്. ഇത് ദേശീയ തലത്തില്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് നാളെ രാജ്യ തലസ്ഥാനത്തെ പ്രതിഷേധം.
കുക്കി സംഘടനകളുടെ ഏകോപനസമിതിയായ കുക്കി ഇന്‍പിയാണ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കുക്കി മേഖലകള്‍ക്കായി പ്രത്യേക ഭരണപ്രദേശം എന്ന ആവശ്യമാണ് ഇവര്‍ മുന്നോട്ടുവയ്ക്കുന്നത്. രാവിലെ 11 മണിക്കാണ് പ്രതിഷേധം. രാഷ്ട്രപതി ഭരണത്തിലടക്കം ഒരു ചര്‍ച്ചയ്ക്കും തയാറാകാത്ത കേന്ദ്രസര്‍ക്കാരിനെതിരായാണ് സമാധാനപരമായ പ്രതിഷേധമെന്നാണ് സംഘടനകള്‍ നല്‍കിയിരിക്കുന്ന വിശദീകരണം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here