മണിപ്പൂരില്‍ നാടകീയ സംഭവങ്ങള്‍; ബിജെപി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച ജെഡിയു അധ്യക്ഷനെ പാര്‍ട്ടി പുറത്താക്കി
മണിപ്പൂര്‍ ബിജെപി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച ജെഡിയു അധ്യക്ഷന്‍ കെഷ് ബീരേൻ സിംഗിനെ പാര്‍ട്ടി പുറത്താക്കി. തീര്‍ത്തും നാടകീയമായാണ് എന്‍ഡിഎ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുന്നതായി പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പ്രഖ്യാപിച്ചത്. ഗവര്‍ണര്‍ക്ക് അദ്ദേഹം കത്ത് നല്‍കുകയും ചെയ്തു. ഇതോടെയാണ് പാര്‍ട്ടി സംസ്ഥാന അധ്യക്ഷനെ ദേശീയ നേതൃത്വം പുറത്താക്കിയത്.
പാർട്ടിയുടെ കേന്ദ്ര നേതാക്കളുമായി ആലോചിക്കാതെയാണ് സിങ് തീരുമാനം എടുത്തതെന്നാണ് അദ്ദേഹത്തെ പുറത്താക്കിയ പ്രഖ്യാപനത്തിൽ ജെഡിയു പറഞ്ഞത്.
ജെഡിയുവിന് നിയമസഭയില്‍ ഒരംഗം മാത്രമാണ് ഉള്ളത്. അതുകൊണ്ട് തന്നെ ജെഡിയു സംസ്ഥാന അധ്യക്ഷന്റെ നീക്കം സര്‍ക്കാരിനു ഭീഷണിയല്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച ആറ് ജെഡിയു സ്ഥാനാർത്ഥികളിൽ അഞ്ച് പേരും പിന്നീട് ബിജെപിയിൽ ചേർന്നിരുന്നു.
60 അംഗ നിയമസഭയിൽ മണിപ്പൂർ ബിജെപിക്ക് 37 എംഎൽഎമാരാണ് ഉള്ളത്. നാഗാ പീപ്പിൾസ് ഫ്രണ്ടിന്‍റെ അഞ്ച് എംഎൽഎമാരുണ്ട്. ഇവരുടെ പിന്തുണ സര്‍ക്കാരിനുണ്ട്. ഇവരെ കൂടാതെ മൂന്ന് സ്വതന്ത്രരുമുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here