മണിപ്പൂരില്‍ ഇനി കയ്യും കെട്ടി നോക്കിയിരിക്കില്ല; കലാപം അടിച്ചമര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറെടുക്കുന്നു

മണിപ്പൂരില്‍ കലാപം തുടരവേ കര്‍ശന നടപടികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ തയ്യാറെടുക്കുന്നതായി സൂചന. സംഘര്‍ഷത്തിനിടെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സ്ത്രീകളുടെയും കുട്ടികളുടെയും മൃതദേഹം കണ്ടെടുത്തതിന് ശേഷമാണ് കലാപം നിയന്ത്രണാതീതമായത്.

Also Read: മണിപ്പൂർ കൈവിട്ട നിലയിലേക്ക്… തിരഞ്ഞെടുപ്പ് പ്രചരണം റദ്ദാക്കി അമിത് ഷാ ഡൽഹിക്ക്

സ്ഥിതിഗതികൾ ആഭ്യന്തര മന്ത്രി അമിത് ഷാ വിലയിരുത്തിയിട്ടുണ്ട്. സമാധാനം ഉറപ്പാക്കാൻ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കാനാണ് അദ്ദേഹം നിര്‍ദേശം നല്‍കിയത്.

Also Read: മണിപ്പൂർ വീണ്ടും കത്തുന്നത് കേരള ബിജെപിയുടെ മുനമ്പം നീക്കത്തെ തിരിച്ചടിക്കും; പളളികൾ കത്തുമ്പോൾ സഭകൾ എങ്ങനെ സംഘ്പരിവാറിനെ പിന്തുണക്കും

കലാപം നിയന്ത്രിക്കാന്‍ കഴിയാത്തതില്‍ പ്രതിഷേധിച്ച് സഖ്യകക്ഷിയായ നാഷണല്‍ പീ​പ്പി​ൾ​സ് പാ‍​ർ​ട്ടി സംസ്ഥാന സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചത്കൂടി കണക്കിലെടുത്താണ് കേന്ദ്രത്തിന്റെ തീരുമാനം. സര്‍ക്കാരില്‍ ബി​ജെ​പി ക​ഴി​ഞ്ഞാ​ൽ ര​ണ്ടാ​മ​ത്തെ വ​ലി​യ ക​ക്ഷി​യാ​ണ് എ​ൻ‌​പി​പി.60 അം​ഗ മ​ന്ത്രി​സ​ഭ​യി​ൽ ഇവര്‍ക്ക് ഏ​ഴ് അം​ഗ​ങ്ങളുണ്ട്‌.

സംസ്ഥാനത്തെ വംശീയ കലാപം നിയന്ത്രിക്കുന്നതിലും സാധാരണ നില പുനഃസ്ഥാപിക്കുന്നതിലും സര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ടുവെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയ്ക്ക് അയച്ച ഔദ്യോഗിക കത്തിൽ എൻപിപി വ്യക്തമാക്കിയിട്ടുണ്ട്. എന്‍പിപി പിന്തുണ പിന്‍വലിച്ചെങ്കിലും 37 അം​ഗ​ങ്ങ​ൾ ബി​ജെ​പി​ക്കു​ള്ളതിനാല്‍ തല്‍ക്കാലം സര്‍ക്കാര്‍ വീഴില്ല.

കഴിഞ്ഞ വർഷം മേയ് മുതൽ തുടങ്ങിയ കലാപത്തിന് അറുതിയുണ്ടാക്കാത്തതില്‍ പ്രതിപക്ഷം കേന്ദ്ര സര്‍ക്കാരിനെയാണ് നിരന്തരം കുറ്റപ്പെടുത്തുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top