മണിപ്പൂർ കലാപം ‘സർക്കാർ സ്പോണ്‍സേർഡ്’ എന്ന പരാമർശം; ആനി രാജയ്ക്കെതിരെ രാജ്യദ്രോഹത്തിന് കേസ്

ന്യൂഡൽഹി: മണിപ്പൂർ കലാപ പ്രദേശങ്ങളിലേക്കുള്ള സന്ദർശനത്തിനിടെ സർക്കാരിനെതിരെ വിമർശനമുന്നയിച്ച സിപിഐ നേതാവ് ആനി രാജയ്ക്കെതിരെ രാജ്യദ്രോഹ കുറ്റത്തിന് കേസ്. സംസ്ഥാനത്ത് നടക്കുന്നത് ‘സർക്കാർ സ്‌പോൺസേർഡ് കലാപമാണെന്ന’ പരാമർശത്തിന്റെ അടിസ്ഥാനത്തിലാണ് കേസ്. ആനി രാജയ്ക്ക് പുറമെ നിഷ സിദ്ധു, ദീക്ഷ ദ്വിവേദി എന്നിവർക്കെതിരെയും ഇംഫാൽ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു.

മണിപ്പൂർ മുഖ്യമന്ത്രിയുടെ രാജി സന്നദ്ധതയെ ‘സ്റ്റേജുനാടകം’ എന്ന് വിശേഷിപ്പിച്ച ആനി രാജയുടെ പരാമർശം മെയ്തി വിഭാഗത്തിലെ സ്ത്രീകള്‍ നയിച്ച പ്രതിഷേധത്തെ അപമാനിക്കുന്നതായിരുന്നു എന്ന പരാതിയിലും കേസുണ്ട്. എൽ ലിബൻ സിംഗ് എന്നയാളുടെ പരാതിയിന്മേലാണ് കേസ്. ഗവൺമെന്റിനെതിരെ കലാപം നടത്താന്‍ ജനങ്ങളെ പ്രേരിപ്പിച്ച് ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അട്ടിമറിക്കാന്‍ സംഘം ഗൂഢാലോചന നടത്തിയെന്നായിരുന്നു പരാതിക്കാരന്റെ വാദം.

അതേസമയം, പ്രസ്താവനകളിൽ നിന്ന് പിന്നാക്കം പോകില്ലെന്നും നിയമപോരാട്ടം ആരംഭിക്കുമെന്നും ആനിരാജ പ്രതികരിച്ചു. കേന്ദ്ര സർക്കാർ കൂടി പങ്കാളിയായ രഹസ്യ അജണ്ടയാണ് മണിപ്പൂരിൽ നടപ്പിലാക്കപ്പെടുന്നതെന്ന് ആവർത്തിച്ച ആനി രാജ, കലാപം തടയുന്നതിൽ സർക്കാർ പരാജയമെന്നുo ആരോപിച്ചു. നാഷണൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ വുമണിന്റെ (NFIW) വസ്തുതാന്വേഷണ വിഭാഗം നിലയിലായിരുന്നു ജൂൺ 28 മുതൽ ജൂലൈ 1 വരെയുള്ള സംഘത്തിന്റെ മണിപ്പൂർ സന്ദർശനം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top