മണിപ്പൂരില്‍ കലാപം രൂക്ഷമാകുന്നു; അക്രമസംഭവങ്ങളില്‍ ഇന്ന് അഞ്ച് മരണം

സംഘര്‍ഷം തുടരുന്ന മണിപ്പൂരില്‍ അക്രമസംഭവങ്ങളില്‍ ഇന്ന് അഞ്ചുപേര്‍ പേര്‍ കൊല്ലപ്പെട്ടു. ഗിരിബാം ജില്ലയിലാണ് അക്രമസംഭവങ്ങള്‍. ഗ്രാമത്തില്‍ കടന്നുകയറിയ നാല് കലാപകാരികളും ഒരു പ്രദേശവാസിയുമാണ് മരിച്ചത്.
ബിഷ്ണുപൂരിലെ രണ്ട് സ്ഥലങ്ങളിൽ നടന്ന റോക്കറ്റ് ആക്രമണത്തിന് പിന്നാലെയാണ് ഈ സംഭവം. റോക്കറ്റ് ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പുലർച്ചെ കലാപകാരികള്‍ ഗ്രാമത്തിൽ പ്രവേശിച്ച് ഒരാളെ കൊലപ്പെടുത്തിയതിന് ശേഷമാണ് വെടിവയ്പ്പ് ആരംഭിച്ചത്. മണിപ്പൂരില്‍ തുടരുന്ന സംഘട്ടനത്തിൻ്റെ ഭാഗമായിരുന്നു കൊലപാതകം. മരിച്ചവർ മെയ്തേയ്, കുക്കി വിഭാഗങ്ങളിൽ നിന്നുള്ളവരാണ്.
അറുതിയില്ലാതെ നീളുന്നത് കഴിഞ്ഞ ഒന്നര വർഷമായി തുടരുന്ന കലാപമാണ്. എന്നാല്‍ കഴിഞ്ഞ അഞ്ച് ദിവസമായി സ്ഥിതി അതീവ സംഘർഷഭരിതമാണ്. കഴിഞ്ഞ ദിവസം റോക്കറ്റ് ആക്രമണത്തെ തുടര്‍ന്ന് ഒരാള്‍ കൊല്ലപ്പെട്ട് മണിക്കൂറുകൾക്ക് ശേഷം, ഇംഫാലിലെ ജനക്കൂട്ടം മണിപ്പൂർ റൈഫിൾസിൻ്റെയും മണിപ്പൂർ റൈഫിൾസിൻ്റെയും ആസ്ഥാനത്ത് നിന്ന് ആയുധങ്ങൾ കൊള്ളയടിക്കാൻ ശ്രമിച്ചിരുന്നു. എന്നാല്‍ സുരക്ഷാസേന ശ്രമം പരാജയപ്പെടുത്തി.
17 മാസം മുമ്പ് സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ആദ്യമായാണ് ഡ്രോണ്‍ ഉപയോഗിച്ചുള്ള ആക്രമണം തുടങ്ങിയത്. അക്രമം വർധിച്ചതിനെ തുടർന്ന് മണിപ്പൂരിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇന്ന് അവധി നല്‍കിയിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here