വീണ്ടും സംഘര്‍ഷഭൂമിയായി മണിപ്പൂര്‍; നാല് പേര്‍ കൊല്ലപ്പെട്ടു

ഇംഫാല്‍: മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. ചുരാചന്ദ്‌പൂരില്‍ നടന്ന സംഘര്‍ഷത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. കുക്കി സായുധ സംഘങ്ങളും മെയ്തെയ് വിഭാഗങ്ങൾ തമ്മിലുമായിരുന്നു സംഘര്‍ഷം. ഇരു വിഭാഗങ്ങളും വെടി ഉതിര്‍ക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി റിപ്പോര്‍ട്ട്‌. സ്ത്രീകളും കുട്ടികളും ഉള്‍പെടെ നൂറോളം പേരെ മാറ്റിപ്പാര്‍പ്പിച്ചു.

ബിഷ്ണുപുർ-ചുരാചന്ദ്പുർ അതിർത്തി വനമേഖലയിലാണ് സംഘർഷമുണ്ടായത്. തുടര്‍ന്ന് കലാപകാരികളും പോലീസും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. ഇഞ്ചി ശേഖരിക്കാനായി വനാതിർത്തിയിലേക്ക് പോയ നാലുപേരെ കാണാതായിരുന്നു. ഇവരെ സായുധ സംഘടനകൾ തട്ടിക്കൊണ്ടുപോയി എന്ന നിഗമനത്തിൽ പൊലീസും കേന്ദ്ര സേനയും തിരച്ചിൽ നടത്തിയിരുന്നു. തുടർന്ന് ഇവരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.

ജനുവരി ഒന്നാം തീയതി തൗബാലിലെ ലിലോങ് മേഖലയിലുണ്ടായ സംഘർഷത്തിൽ നാല് പേർ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ വർഷം മേയ് മൂന്നു മുതല്‍ ആരംഭിച്ച മണിപ്പൂര്‍ കലാപത്തില്‍ ഇതിനോടകം 180 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് സര്‍ക്കാരിന്റെ ഔദ്യോഗിക കണക്ക്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top