സര്‍ക്കാര്‍ ‘ധൂര്‍ത്തില്‍’ മണിശങ്കര്‍ അയ്യരും; വിലക്ക് തള്ളി കോണ്‍ഗ്രസ് നേതാവ് കേരളീയത്തില്‍; നിസ്സഹായരായി കെ പി സി സി

തിരുവനന്തപുരം : കേരളീയം സെമിനാറില്‍ പങ്കെടുക്കരുതെന്ന സംസ്ഥാന നേതാക്കളുടെ വിലക്ക് ലംഘിച്ച് കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍. കേരളീയവുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയംഭരണ വകുപ്പ് സംഘടിപ്പിച്ച സെമിനാറില്‍ മണിശങ്കര്‍ അയ്യര്‍ പങ്കെടുത്തു. സെമിനാറില്‍ പങ്കെടുക്കരുതെന്ന് പ്രദേശിക നേതൃത്വം ആവശ്യപ്പെട്ടതായി മണിശങ്കര്‍ അയ്യര്‍ തന്നെ പ്രസംഗത്തില്‍ വ്യക്തമാക്കി. എന്നാല്‍ രാജീവ് ഗാന്ധിയോടുള്ള ആദരം കൊണ്ടാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്. പഞ്ചായത്തി രാജ് നിയമത്തില്‍ രാജീവ് ഗാന്ധി കൊണ്ടുവന്ന മാറ്റം വലിയ ഗുണമാണ് ഉണ്ടാക്കിയത്. ഇവയെല്ലാം പരിഗണിച്ച് ഈ പരിപാടിയില്‍ പങ്കെടുത്തത്. ഇതില്‍ പാര്‍ട്ടി നടപടിയുണ്ടാകില്ലെന്നാണ് വിശ്വാസമെന്നും മണിശങ്കര്‍ അയ്യര്‍ പറഞ്ഞു.

പഞ്ചായത്ത് രാജ് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സംസ്ഥാനമാണ് കേരളം. അതിദാരിദ്ര്യം കുറഞ്ഞ അളവില്‍ എത്തിക്കാന്‍ കഴിഞ്ഞത് വലിയ നേട്ടമാണ്. ഗാന്ധിജിയുടെ സ്വപ്‌നം സാക്ഷാത്കരിക്കാന്‍ കഴിഞ്ഞതില്‍ കേരളത്തെ അഭിനന്ദിക്കുന്നു. പഞ്ചായത്ത് രാജ് സംവിധാനം കൂടുതല്‍ മെച്ചപ്പെട്ടതാകണം കേരളീയം പരിപാടികൊണ്ടുളള ഫലമെന്നും മണിശങ്കര്‍ അയ്യര്‍ പറഞ്ഞു.

കേരളീയം ധൂര്‍ത്തെന്നാരോപിച്ചാണ് യുഡിഎഫ് പരിപാടിയില്‍ നിന്ന് വിട്ടു നില്‍ക്കുന്നത്. കോടികള്‍ മുടക്കിയുളള പരിപാടിക്കെതിരെ വി.ഡി.സതീശന്‍, കെ.സുധാകരന്‍ എന്നിവരടക്കമുള്ള നേതാക്കള്‍ വിമര്‍ശനം തുടരുന്നതിനിടെയാണ് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് തന്നെ പരിപാടിയില്‍ വിലക്കുകള്‍ ലംഘിച്ച് പങ്കെടുത്തിരിക്കുന്നത്. ഇതില്‍ എഐസിസി നേതൃത്വത്തെ പ്രതിഷേധമറിയിക്കാനാണ് കെപിസിസി നേതൃത്വത്തിന്റെ നീക്കം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top