‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ഫാസിസ്റ്റ് കാഴ്ചപ്പാട്’; ‘ഡിഎംകെ’യുടെ നയം വിശദമാക്കി അന്‍വര്‍; മഞ്ചേരിയില്‍ ആവേശഭരിതരായി ആള്‍ക്കൂട്ടം

മഞ്ചേരിയില്‍ വിളിച്ചുചേര്‍ത്ത പൊതുയോഗത്തില്‍ പ്രസംഗിക്കാനായി അന്‍വര്‍ വേദിയില്‍ എത്തി. ജസീല ജങ്ഷനുസമീപം പ്രത്യേകം സജ്ജമാക്കിയ വേദിയിലാണ് അന്‍വര്‍ പ്രസംഗിക്കുന്നത്. സംഘടനയുടെ നയവിശദീകരണ സമ്മേളനമാണ് മഞ്ചേരിയില്‍ വിളിച്ചുചേര്‍ത്തത്. സംഘടനയുടെ നയപ്രഖ്യാപനമാണ് ഇപ്പോള്‍ നടത്തുന്നത്. കടുത്ത കേന്ദ്ര വിമര്‍ശനമാണ് നയപ്രഖ്യാപനത്തിലുള്ളത്. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ഫാസിസ്റ്റ് കാഴ്ചപ്പാട് ആയാണ് ‘ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള’ കാണുന്നതെന്ന് നയപ്രഖ്യാപനത്തില്‍ പറഞ്ഞു.
‘വെയ്റ്റ് ആന്‍ഡ് സീ, അപ്പുറം പാക്കലാം എന്ന തമിഴ് ഡയലോഗുമായാണ് അന്‍വര്‍ വീട്ടില്‍ നിന്നും വേദിയിലേക്ക് എത്തിയത്. ഗതാഗത നിയന്ത്രണത്തിന്റെ പേരില്‍ യോഗത്തിന് എത്തിയ വാഹനങ്ങള്‍ പോലീസ് തടഞ്ഞെന്ന് അന്‍വര്‍ ആരോപിച്ചു.
ഡിഎംകെയുടേതിന് സമാനമായ കൊടികളുമായാണ് പ്രവര്‍ത്തകര്‍ എത്തിയത്. ഡിഎംകെ അന്‍വറിനെ തള്ളിപ്പറഞ്ഞെങ്കിലും ആ രീതിയിലുള്ള വിലയിരുത്തലിന് സമയമായില്ലെന്ന മറുപടിയാണ് അന്‍വര്‍ നല്‍കിയത്. സിപിഎം ഉള്ള മുന്നണിയില്‍ അന്‍വറിനെ ഉള്‍പ്പെടുത്തുക പ്രായോഗികമല്ലെന്നാണ് ഡിഎം.കെ വക്താവ് ടി.കെ.എസ്.ഇളങ്കോവന്‍ പറഞ്ഞത്.
ഇന്നലെ ചെന്നൈയിലെത്തി ഡിഎംകെ നേതാക്കളെ കണ്ട് അന്‍വര്‍ ചര്‍ച്ച നടത്തിയിരുന്നു. ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള (ഡിഎംകെ) പുതിയ സംഘടനയുടെ പ്രഖ്യാപനമാണ് അന്‍വര്‍ നടത്തുന്നത്. ഡിഎംകെ തള്ളിപ്പറഞ്ഞതോടെ പാര്‍ട്ടിയല്ല ഒരു സംഘടനയാണെന്ന് അന്‍വര്‍ വ്യക്തമാക്കിയിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here