ലോകത്തിലെ 25 മികച്ച സിനിമകളില്‍ അഞ്ചെണ്ണം മലയാളം; ലെറ്റര്‍ ബോക്‌സ്ഡിന്റെ ആദ്യ പത്തിൽ ‘ആട്ട’വും ‘മഞ്ഞുമ്മല്‍ ബോയ്‌സും’

ഒന്നിനു പുറകെ ഒന്നായി മലയാള സിനിമ ഇന്‍സ്ട്രി ഒരുകൂട്ടം ഹിറ്റുകള്‍ സമ്മാനിച്ച വര്‍ഷമാണ് 2024. വര്‍ഷം പാതി തീരുമ്പോള്‍, ലെറ്റര്‍ ബോക്സ്ഡിന്റെ മികച്ച 25 സിനിമകളുടെ പട്ടികയില്‍ അഞ്ച് മലയാളം സിനികളാണ് ഇടം നേടിയിരിക്കുന്നത്. സിനിമയെ സ്നേഹിക്കുന്ന ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ സോഷ്യല്‍ നെറ്റ്‌വർക്കിങ് സര്‍വ്വീസ് ആണ് ലെറ്റര്‍ ബോക്‌സ്ഡ്. ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മല്‍ ബോയ്സ്, ആനന്ദ് ഏകര്‍ഷി സംവിധാനം ചെയ്ത ആട്ടം എന്നീ ചിത്രങ്ങളാണ് ആദ്യ പത്ത് സ്ഥാനങ്ങളില്‍ ഇടം നേടിയ മലയാള സിനിമകള്‍.

ജൂണ്‍ 30 വരെ റിലീസ് ചെയ്ത സിനിമകളില്‍ നിന്നാണ് ലെറ്റര്‍ ബോക്‌സ്ഡിന്റെ തിരഞ്ഞെടുപ്പ്. മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ഭ്രമയുഗം 15-ാം സ്ഥാനത്ത് ഇടം നേടി. ഫഹദ് ഫാസില്‍-ജിത്തു മാധവന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങിയ ആവേശമാണ് 16-ാം സ്ഥാനത്ത്. മമിത ബൈജു, നസ്ലെന്‍ എന്നിവര്‍ കേന്ദ്രകഥപാത്രങ്ങളായി എത്തിയ, ഗിരീഷ് എഡി സംവിധാനം ചെയ്ത പ്രേമലു 25ാം സ്ഥാനം നേടി.

ഏറ്റവും ഉയര്‍ന്ന റേറ്റിംഗ് ലഭിച്ച ആദ്യ 25 ചിത്രങ്ങളില്‍, കിരണ്‍ റാവുവിന്റെ ലാപത ലേഡീസ് അഞ്ചാം സ്ഥാനത്തെത്തി. ചിത്രം റിലീസ് ചെയ്തത് മുതല്‍ പ്രേക്ഷകരില്‍ നിന്ന് പോസിറ്റീവ് റിവ്യൂ നേടിയിരുന്നു. ദില്‍ജിത് ദോസഞ്ജ്, പരിനീതി ചോപ്ര എന്നിവര്‍ മുഖ്യ വേഷങ്ങളിലെത്തിയ അമര്‍ സിങ് ചംകീലയാണ് ഇരുപത്തിയൊന്നാം സ്ഥാനത്താണ്. പ്രശസ്ത പഞ്ചാബി സംഗീതജ്ഞന്‍ അമര്‍ സിങ് ചംകീലയുടെയും ഭാര്യ അമര്‍ജോത് കൗറിന്റെയും യഥാര്‍ത്ഥ കഥയെ അടിസ്ഥാനമാക്കിയുള്ളതാണ് ചിത്രം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top