മഞ്ഞുമ്മൽ സംവിധായകൻ ധനുഷിനൊപ്പം; തമിഴിൽ അരങ്ങേറ്റം കുറിക്കാൻ ചിദംബരം; മുതൽ മുടക്കുന്നത് റോമിയോ പിക്‌ചേഴ്‌സ്
മഞ്ഞുമ്മല്‍ ബോയ്‌സിന്റെ തകര്‍പ്പന്‍ വിജയത്തിനു ശേഷം തമിഴ് സിനിമയില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ് സംവിധായകന്‍ ചിദംബരം. അരങ്ങേറ്റ ചിത്രം നടന്‍ ധനുഷിനൊപ്പം ആണെന്നാണ് റിപ്പോര്‍ട്ട്. ഇതേക്കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണത്തിനായുള്ള കാത്തിരിപ്പിലാണ് സിനിമാലോകം.
ധനുഷും ചിദംബരവും തമ്മിലുള്ള കൂടിക്കാഴ്ചയുടെ വാര്‍ത്തകളും ചിത്രങ്ങളും പുറത്തുവന്നതിനു ശേഷമാണ് ചിദംബരത്തിന്റെ ആദ്യ തമിഴ് ചിത്രം ധനുഷിനൊപ്പമാണെന്ന റിപ്പോര്‍ട്ടുകള്‍ പ്രചരിക്കാന്‍ തുടങ്ങിയത്. ധനുഷ് മഞ്ഞുമ്മല്‍ ബോയ്‌സ് കാണുകയും അദ്ദേഹത്തിന് സിനിമ ഇഷ്ടപ്പെടുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച. വലിമൈ നെഞ്ചുക്ക് നീതി, തുനിവ് എന്നീ ചിത്രങ്ങള്‍ നിര്‍മിച്ച റോമിയോ പിക്‌ചേഴ്‌സ് ആയിരിക്കും ധനുഷ്-ചിദംബരം ചിത്രത്തിന് മുതല്‍ മുടക്കുക എന്നാണ് അറിയുന്നത്.
തമിഴ്നാട് ബോക്സ് ഓഫീസില്‍ മഞ്ഞുമ്മല്‍ ബോയ്സിന് ലഭിച്ചത് ഗംഭീര സ്വീകരണമാണ്. തമിഴ്‌നാട്ടിലെങ്ങും ചിത്രത്തിന് ഹൗസ് ഫുള്‍ ഷോകളാണ്. കമല്‍ഹാസന്‍, വിക്രം, കാര്‍ത്തിക് സുബ്ബരാജ്, ഉദയനിധി സ്റ്റാലിന്‍, സന്താന ഭാരതി തുടങ്ങിയവരുമായി മഞ്ഞുമ്മല്‍ ടീം കൂടിക്കാഴ്ച നടത്തിയിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here