‘മഞ്ഞുമ്മല്‍ ബോയ്‌സ്’ മെയ് 5ന് ഹോട്ട്‌സ്റ്റാറില്‍; ഒടിടിയില്‍ എത്തുന്നത് തിയറ്ററില്‍ 74 ദിവസത്തെ പ്രദര്‍ശനം പൂര്‍ത്തിയാക്കിയതിന് ശേഷം

തിയറ്ററില്‍ റിലീസ് ചെയ്തതിന് തൊട്ടുപിന്നാലെ സിനിമകള്‍ ഒടിടിയില്‍ എത്തുന്ന എന്ന പരാതിക്ക് അറുതിവരുത്തിയ രണ്ട് മലയാള സിനിമകളാണ് പ്രേമലുവും മഞ്ഞുമ്മല്‍ ബോയ്‌സും. രണ്ടുമാസത്തെ തിയറ്റര്‍പ്രദര്‍ശനം പൂര്‍ത്തിയാക്കിയാണ് നസ്ലെന്‍, മമിത എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ഗിരീഷ് എ.ഡി. ചിത്രം പ്രേമലും ഹോട്ട്‌സ്റ്റാറില്‍ റിലീസ് ചെയ്തത്. ഇപ്പോഴിതാ മഞ്ഞുമ്മല്‍ ബോയ്‌സും ഒടിടി റിലീസിന് തയ്യാറെടുക്കുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരി 22ന് തിയറ്ററില്‍ എത്തിയ ചിത്രം മെയ് അഞ്ചിന് ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറില്‍ സ്ട്രീമിങ് ആരംഭിക്കും.

മലയാള സിനിമ ചരിത്രത്തില്‍ 200 കോടി ക്ലബ്ബില്‍ ഇടം നേടിയ ഏക ചിത്രമായ മഞ്ഞുമ്മല്‍ ബോയ്‌സ് 74 ദിവസത്തെ തിയറ്റര്‍ പ്രദര്‍ശനം പൂര്‍ത്തിയാക്കിയാണ് ഒടിടിയില്‍ എത്തുന്നത്. മലയാളത്തിന് പുറമെ, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം സ്ട്രീം ചെയ്യും. ഒടിടി ട്രെയിലര്‍ ഹോട്ട്‌സ്റ്റാര്‍ പുറത്തുവിട്ടു കഴിഞ്ഞു.

തമിഴ്‌നാട്ടില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ മലയാള സിനിമ എന്ന ഖ്യാതി സ്വന്തമാക്കിയാണ് മഞ്ഞുമ്മല്‍ ബോയ്‌സ് ഒടിടിയില്‍ എത്തുന്നത്. 50 കോടിക്ക് മുകളിലാണ് തമിഴ്‌നാട് ബോക്‌സ് ഓഫീസില്‍ നിന്ന് മാത്രം മഞ്ഞുമ്മല്‍ ബോയ്‌സ് നേടിയത്. ജാന്‍ എ മന്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിനു ശേഷം ചിദംബരം സംവിധാനം ചെയ്ത ചിത്രം, സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാം പറഞ്ഞതു പോലെ മലായള സിനിമയുടെ സീന്‍ തന്നെ മാറ്റി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top