‘മഞ്ഞുമ്മല്‍ ബോയ്‌സ്’ ഇനി തെലുങ്ക് പറയും; ഏറ്റമുട്ടുക വിജയ് ദേവരകൊണ്ടയോട്; പ്രത്യേക പ്രദര്‍ശനമൊരുക്കി മൈത്രി മൂവി മേക്കേഴ്‌സ്

തമിഴ്‌നാട്ടില്‍ രജനികാന്ത്, സൂര്യ, ധനുഷ് ചിത്രങ്ങളുടെ ബോക്‌സ് ഓഫീസ് കളക്ഷനെ പിന്നിലാക്കിയ മലയാള സിനിമ മഞ്ഞുമ്മല്‍ ബോയ്‌സിന്റെ തെലുങ്ക് പതിപ്പ് ഏപ്രില്‍ ആറാം തിയതി റിലീസ് ചെയ്യും. തെലുങ്കിലെ ഏറ്റവും വലിയ നിര്‍മാതാക്കളായ മൈത്രി മൂവി മേക്കേഴ്‌സ് ആണ് ചിത്രത്തിന്റെ ഡബ്ബിങ് റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നത്. മോഹവില നല്‍കിയാണ് മൈത്രി ചിത്രത്തിന്റെ റൈറ്റ്‌സ് നേടിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

സാധാരണയായി വെള്ളിയാഴ്ചകളിലാണ് തെലുങ്ക് ചിത്രങ്ങള്‍ റിലീസിനെത്തുന്നത്. എന്നാല്‍ നാളെ വിജയ് ദേവരകൊണ്ട-മൃണാള്‍ ഠാക്കൂര്‍ ചിത്രം ഫാമിലി സ്റ്റാറിന്റെയും റിലീസ് ആണ്. ഇതിനാലാണ് മൈത്രി മൂവി മേക്കേഴ്‌സ് മഞ്ഞുമ്മല്‍ ബോയ്‌സിന്റെ റിലീസ് ശനിയാഴ്ചത്തേക്ക് മാറ്റിവച്ചത്. എന്നാല്‍ അഞ്ചാം തിയതി ഹൈദരാബാദിലെ ചില തിയറ്ററുകളില്‍ മാത്രം ഉയര്‍ന്ന ടിക്കറ്റ് നിരക്കില്‍ പ്രത്യേക പ്രീമിയറുകള്‍ നടത്തുന്നുണ്ട്. നൈറ്റ് ഷോകളാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്. ഇതിനോടകം ബുക്കിങ്ങും ആരംഭിച്ചു.

മലയാള സിനിമകള്‍ക്ക്് തെലുങ്ക് പ്രേക്ഷകര്‍ക്കിടയില്‍ വലിയ സ്വീകാര്യത ലഭിക്കുന്നുണ്ട്. നസ്ലെനും മമിതയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച പ്രേമലുവിന്റെ കളക്ഷന്‍ തന്നെയാണ് ഇതിന് തെളിവ്. ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മല്‍ ബോയ്സ് തമിഴ്‌നാട്ടില്‍ രജനികാന്തിന്റെ സലാര്‍, ധനുഷിന്റെ ക്യാപ്റ്റന്‍ മില്ലര്‍ എന്നിവയുടെ കളക്ഷനെ തകര്‍ത്താണ് ഹൈദരാബാദിലേക്ക് എത്തുന്നത്. സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, ഗണപതി, ലാല്‍ ജൂനിയര്‍, ചന്തു സലിംകുമാര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top