അമ്മയെ മര്‍ദ്ദിച്ച മരുമകള്‍ക്ക് ജയിലില്‍ പരിഭ്രാന്തി; തത്ക്കാലം ക്വാറന്റൈന്‍ സെല്ലില്‍; ഇന്ന് രാത്രി ഭക്ഷണമില്ല

തിരുവനന്തപുരം: ഭര്‍ത്താവിന്റെ അമ്മയെ അതിക്രൂരമായി മര്‍ദ്ദിച്ചതിന് കൊല്ലത്ത് അറസ്റ്റിലായ ഹയർ സെക്കൻഡറി അധ്യാപിക മഞ്ജുമോളെ ഇന്ന് തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലില്‍ എത്തിച്ചു. വൈകീട്ട് അഞ്ചു മണി കഴിഞ്ഞാണ് എത്തിച്ചത്. ആദ്യമായി അഴിക്കുള്ളിലായതിൻ്റെ പരിഭ്രമം പ്രകടമാണ്. അമ്മയോട് കാട്ടിയ അതിക്രമവും ക്യാമറക്ക് മുന്നിൽ കാണിച്ച അശ്ലീലചേഷ്ടകളും നാട്ടുകാരെല്ലാം കണ്ടതിൻ്റെ ജാള്യതയും ഉണ്ട്. പോലീസ് ജീപ്പിൽ നിന്നിറങ്ങി ഉള്ളിൽ കടന്ന ശേഷം ആരുടെയും മുഖത്ത് നോക്കാതെ വാര്‍ഡർമാരുടെ കൂടെ പോവുകയായിരുന്നു. നാല് മണിക്കാണ് ജയിലില്‍ ഭക്ഷണം നല്‍കുന്നത്. അത് കഴിഞ്ഞ് എത്തിയതിനാല്‍ ഇന്ന് രാത്രി ഭക്ഷണം ലഭിക്കില്ല.

കോവിഡ് സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ ആദ്യ ദിവസങ്ങളില്‍ ക്വാറന്റൈനിലാണ്. ഒറ്റക്ക് ഒരു സെല്ലിലാണ് പാർപ്പിക്കുന്നത്. ആദ്യ കുറച്ച് ദിവസങ്ങള്‍ ജയില്‍ അധികൃതരുടെ കര്‍ശന നിരീക്ഷണത്തിലാകും മഞ്ജുമോള്‍. മക്കളെ നോക്കണം, അതിനാല്‍ ജാമ്യം വേണം എന്നാവശ്യപ്പെട്ട് നല്‍കിയ അപേക്ഷ തള്ളിക്കൊണ്ടാണ് കോടതി ഇന്ന് റിമാന്‍ഡ് ചെയ്തത്. 14 ദിവസത്തേക്കാണ് റിമാന്‍ഡ്.

ഭര്‍ത്താവിന്റെ അമ്മയായ എണ്‍പതുകാരി ഏലിയാമ്മ വർഗീസിനെ തള്ളിത്താഴെയിട്ട് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ മഞ്ജുമോൾക്കെതിരെ വൻ പ്രതിഷേധമാണ് സമൂഹ മാധ്യമങ്ങളിൽ ഉണ്ടായത്. മർദ്ദനത്തിൽ പരുക്കേറ്റ ഏലിയാമ്മ പഞ്ചായത്ത് അംഗത്തിന്‍റെ സഹായത്തോടെ ആശുപത്രിയിൽ എത്തുകയും പിന്നീട് പൊലീസിൽ പരാതി നൽകുകയുമായിരുന്നു.

ഇതിന് പിന്നാലെ മരുമകളെ പൊലീസ് അറസ്റ്റ് ചെയ്തു. വധശ്രമം അടക്കമുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. മഞ്ജുവിൻ്റെ മർദ്ദനത്തിൽ പൊറുതിമുട്ടിയ ഭർത്താവ് വിവാഹമോചനത്തിന് ഹർജി നൽകിയിരിക്കുകയുമാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top