അമ്മയെ കഴുത്തറുത്ത് കൊന്നത് ഒന്നര വയസുകാരിയായ മകളുടെ മുന്നില്‍വച്ച്; ജയന്തി വധത്തില്‍ ഭര്‍ത്താവ് കുട്ടികൃഷ്ണന് വധശിക്ഷ

മാന്നാര്‍ ജയന്തി വധക്കേസിലെ പ്രതിയും ഭര്‍ത്താവുമായ കുട്ടികൃഷ്ണന് വധശിക്ഷ . മാവേലിക്കര അഡീഷണൽ ജില്ലാ സെഷൻസ് കോടതി (ഒന്ന്) യാണ് ശിക്ഷ വിധിച്ചത്. 2004ന് നടന്ന കൊലപാതകത്തിലാണ് വിധി വന്നത്. മനസാക്ഷിയെ മരവിപ്പിക്കുന്ന ക്രൂരകൃത്യമാണ്. അപൂര്‍വത്തില്‍ അപൂര്‍വമായ കൊലപാതകം എന്ന് ചൂണ്ടിക്കാട്ടിയാണ് ജഡ്ജി വി.ജി. ശ്രീദേവി വധശിക്ഷ വിധിച്ചത്.

തലയ്ക്ക് അടിച്ചും കഴുത്തറുത്തും അതിക്രൂരമായാണ് ജയന്തിയെ കുട്ടികൃഷ്ണന്‍ വധിച്ചത്. ഒന്നര വയസുകാരിയായ മകളുടെ മുന്നില്‍ വച്ചായിരുന്നു കൊലപാതകം. സംശയ രോഗത്തെ തുടര്‍ന്നാണ് കൊല നടന്നത്. മണിക്കൂറുകള്‍ കുഞ്ഞുമായി മൃതദേഹത്തിന് കാവല്‍ ഇരിക്കുകയും ചെയ്തു. കേസ് ബുധനാഴ്ച പരിഗണിച്ചപ്പോള്‍ നിരപരാധിയാണ്. പ്രായമായ തനിക്ക് മറ്റാരുമില്ല. ശിക്ഷയിൽനിന്ന് ഒഴിവാക്കണമെന്നാണ് പ്രതി കോടതിയിൽ പറഞ്ഞത്.

ഒന്നര വയസുകാരിയെ സാക്ഷിയാക്കിയുള്ള ദാരുണ കൊലപാതകം ആയതിനാല്‍ ഒരു ദയയും പ്രതി അര്‍ഹിക്കുന്നില്ലെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഈ വാദം കോടതി അംഗീകരിച്ചു. ജാമ്യം നേടിയശേഷം 20 വർഷത്തോളം ഒളിവിലായിരുന്ന കാര്യവും പ്രോസിക്യൂഷന്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു.

2004 ഏപ്രിൽ രണ്ടിനു പകൽ മൂന്നോടെയാണ് കൊലപാതകം. ജയന്തിയെ വീട്ടിനുള്ളിൽവെച്ച് ഉളി, ചുറ്റിക, കറിക്കത്തി ഉപയോഗിച്ച് തല അറുത്താണ് കൊലപ്പെടുത്തിയത്. തുടർന്ന് ഇയാൾ മാന്നാർ പോലീസ് സ്റ്റേഷനിൽ കീഴടങ്ങി. ജാമ്യം ലഭിച്ചശേഷം ഒളിവിൽപ്പോയ പ്രതിയെ വര്‍ഷങ്ങള്‍ കഴിഞ്ഞാണ് പോലീസ് പിടികൂടിയത്. പ്രോസിക്യൂഷനുവേണ്ടി ഗവ. പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറുമായ പി.വി.സന്തോഷ്‌കുമാർ ഹാജരായി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top