കല വധത്തിലെ പ്രതി ഇസ്രയേലില്‍ ചികിത്സയില്‍; കേരളത്തില്‍ എത്തിക്കാന്‍ പോലീസ് നീക്കം

ആലപ്പുഴ മാന്നാറില്‍ ശ്രീകലയെ കൊലപ്പെടുത്തിയ കേസിൽ ഒന്നാംപ്രതി ഭര്‍ത്താവ് അനില്‍ ഇസ്രയേലില്‍ ചികിത്സയില്‍. കലയുടെ മരണം വെളിയില്‍ വന്നതിനെ തുടര്‍ന്നുള്ള ശാരീരിക അസ്വസ്ഥതയെ തുടര്‍ന്നാണ് ചികിത്സ തേടിയത്. ആശുപത്രിയില്‍ ആണെന്ന കാര്യം വീട്ടുകാരെ അറിയിച്ചിട്ടുണ്ട്.

അനിലിനെ തിരികെ എത്തിക്കുന്ന കാര്യത്തില്‍ പോലീസ് നീക്കം തുടങ്ങി. സ്വമേധയാ എത്തുന്നില്ലെങ്കില്‍ ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കണം. ഇന്റര്‍പോളിനെ ബന്ധപ്പെടുകയും വേണം. സിബിഐയെ ഇതിനായി സമീപിക്കേണ്ടതുമുണ്ട്.

അതിനിടെ പോലീസ് അന്വേഷണ സംഘം വിപുലീകരിച്ചു. ചെങ്ങന്നൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള 21 അംഗ സംഘമാണ് ഇന്നലെ രൂപീകരിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top