കാണാതായ യുവതിയെ കൊന്ന് കുഴിച്ചുമൂടി; വീട്ടില്‍ പരിശോധന; നാലുപേര്‍ കസ്റ്റഡിയില്‍

ആലപ്പുഴ മാന്നാറില്‍ 15 വര്‍ഷം മുമ്പ് കാണാതായ യുവതിയെ കൊന്ന് കുഴുച്ചുമൂടിയതായി രഹസ്യവിവരം. 15 വര്‍ഷം മുമ്പ് കാണാതായ കല എന്ന യുവതിയെ കൊലപ്പെടുത്തിയതായാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. ഇതിന്റെ അടിസ്ഥാനത്തില്‍ നാലുപേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കാണാതാകുമ്പോള്‍ ഇരുപത് വയസ്സായിരുന്നു കലയുടെ പ്രായം.

രണ്ട് മാസം മുമ്പാണ് പോലീസിന് യുവതിയെ കൊലപ്പെടുത്തിയതായി വിവരം ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ അഞ്ചുപേര്‍ക്കെതിരെ പോലീസ് വിശദമായി അന്വേഷണം നടത്തി. അതിനുശേഷമാണ് നാലുപേരെ കസ്റ്റഡിയില്‍ എടുത്തത്. ഇവരെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ കുഴിച്ചിട്ടെന്ന് സംശയിക്കുന്ന യുവതി താമസിച്ചിരുന്ന വീട്ടില്‍ പോലീസ് പരിശോധന നടത്തുന്നത്. മൃതദേഹ അവശിഷ്ടങ്ങള്‍ക്കായി കുഴിയെടുത്ത് പരിശോധന നടത്തും. ഇന്ന് ഉച്ചയോടെ തന്നെ ഈ പരിശോധന നടത്താനാണ് നീക്കം.

ആദ്യഘട്ടത്തില്‍ പോലീസ് രഹസ്യമായ അന്വേഷണമാണ് നടത്തിയത്. അതുകൊണ്ട് തന്നെ കസ്റ്റഡിയിലുള്ളവര്‍ ആരൊക്കെയാണെന്ന് ഒരു വിവരവും പുറത്തു വന്നിട്ടില്ല. പെണ്‍കുട്ടി താമസിച്ചിരുന്ന വീട്ടില്‍ തന്നെ പരിശോധന നടത്തുന്നതിനാല്‍ യുവതിയുടെ അടുത്ത ബന്ധുക്കളാണ് കസ്റ്റഡിയിലുളളതെന്നാണ് സൂചന.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top