മണ്ണാർക്കാട് മൂന്ന് സഹോദരിന്മാർ കുളത്തിൽ മുങ്ങി മരിച്ചു
പാലക്കാട് മണ്ണാർക്കാട് മൂന്ന് സഹോദരിമാർ അച്ഛന്റെ കൺമുന്നിൽ കുളത്തിൽ മുങ്ങിമരിച്ചു. കോട്ടോപ്പാടം പെരുങ്കുളത്ത് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടം നടന്നത്.റംഷീന (23), നാഷിദ (26), റിൻഷി(18) എന്നിവരാണ് മരിച്ചത്.
കുളിക്കാനിറങ്ങിയ കുളത്തിൽ അകപ്പെട്ട ഒരു സഹോദരിയെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് മറ്റ് രണ്ടുപേരും അപകടത്തിൽപ്പെട്ടത്.
ഒരേക്കറോളം വിസ്തൃതിയുള്ള കുളമാണിത്. ജനവാസ കുറഞ്ഞ പ്രദേശമായതിനാൽ അരമണിക്കൂറോളം കഴിഞ്ഞാണ് മൂന്നവരെയും വെള്ളത്തിൽ നിന്ന് പുറത്തെടുത്തത്. അതുവഴി വന്ന അന്യ സംസ്ഥാന തൊഴിലാളികളാണ് വിവരം നാട്ടുകാരെ അറിയിച്ചത്.
രണ്ട് പേർ ആശുപത്രിയിൽ എത്തിക്കും മുൻപേ മരിച്ചിരുന്നു. മറ്റൊരാൾ ആശുപത്രിയിൽ എത്തിച്ച ശേഷമാണ് മരിച്ചത്. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുകൾക്ക് കൈമാറും.
മരിച്ചവരിൽ റംഷീനയും നാഷിദയും വിവാഹിതരാണ്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here