മനോരമ ചീഫ് സബ് എഡിറ്റർ വിവരാവകാശ കമ്മിഷണറാകുന്നു; രണ്ടു മുൻ അധ്യാപകരും കമ്മിഷനിലേക്ക്; ഫയൽ ഗവർണർക്ക് അയച്ചു
January 31, 2024 5:24 PM
തിരുവനന്തപുരം: മനോരമയിലെ മുതിർന്ന മാധ്യമ പ്രവർത്തകൻ ഡോ. സോണിച്ചൻ പി. ജോസഫ് വിവരാവകാശ കമ്മിഷണറാകും. തൃശൂർ കേരളവർമ കോളജ് മുൻ അധ്യാപകൻ ടി.കെ.രാമകൃഷ്ണൻ, കൊട്ടിയം എൻഎസ്എസ് കോളജ് മുൻ അധ്യാപകൻ ശ്രീകുമാർ എന്നിവരും കമ്മിഷൻ അംഗങ്ങളാകും.
മന്ത്രിസഭായോഗം ആണ് ഇക്കാര്യത്തിൽ തീരുമാനം എടുത്തത്. ഫയൽ ഗവർണറുടെ തീരുമാനത്തിന് അയച്ചു. നിലവിലെ മൂന്ന് അംഗങ്ങൾ ഒഴിയുന്ന സാഹചര്യത്തിലാണ് പുതിയ നിയമനങ്ങൾ.
ഇടത് സർക്കാർ അധികാരത്തിലെത്തിയ ശേഷം മനോരമയിലെ മുതിർന്ന മാധ്യമ പ്രവർത്തകൻ ബോണി കുര്യാക്കോസിനെ പിഎസ്‌സി അംഗമാക്കിയിരുന്നു. ആദ്യ പിണറായി സർക്കാരിൻ്റെ കാലത്തായിരുന്നു ഈ നിയമനം. കഴിഞ്ഞ ദിവസമാണ് ബോണി കുര്യാക്കോസിൻ്റെ കാലാവധി പൂർത്തിയായത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here