മനു ഭാകറിൻ്റെ വിവാഹം ഉടനില്ലെന്ന് അച്ഛൻ ; കാരണം ഇതാണ്…

പാരിസ് ഒളിമ്പിക്സിലെ മെഡൽ ജേതാക്കളായ ഷൂട്ടിംഗ് താരം മനു ഭാകറും ജാവലിൻ താരം നീരജ് ചോപ്രയും വിവാഹിതരാകുന്നു എന്ന പ്രചരണങ്ങൾക്ക് മറുപടിയുമായി മനുവിൻ്റെ പിതാവ് രാം കിഷൻ. പാരീസ് ഒളിമ്പിക്സിന് ശേഷമുള്ള ശേഷമുള്ള ഒരു ചടങ്ങിൽ മനു ഭാകറും അമ്മയും നീരജിനൊപ്പം പങ്കെടുക്കുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ മെഡൽ ജേതാക്കൾ വിവാഹിതരാകുന്നു എന്ന ചർച്ചകൾക്ക് തുടക്കം കുറിച്ചത്. മൂവരും തമ്മിലുള്ള ഇടപഴകലുകൾ ചൂണ്ടിക്കാട്ടിയായിരുന്നു ചർച്ച. ഇതിന് ശേഷം നീരജും മനുവും തമ്മിലുള്ള വിവാഹത്തിന് സാധ്യതയുണ്ടെന്ന് നിരവധിപ്പേർ അഭിപ്രായപ്പെടുന്നു. ഇതിന് പിന്നാലെയാണ് മനുവിൻ്റെ അച്ഛൻ്റെ പ്രതികരണം വന്നിരിക്കുന്നത്.

“മനു ഇപ്പോഴും വളരെ ചെറുപ്പമാണ്. അവൾക്ക് വിവാഹപ്രായം പോലും ആയിട്ടില്ല. അതിനാൽ വിവാഹത്തെപ്പറ്റി ഇപ്പോൾ ചിന്തിക്കുന്ന പോലും ഇല്ല” – ദൈനിക് ഭാസ്‌കറിനോട് മനുവിന്‍റെ അച്ഛന്‍ രാം കിഷന്‍ പറഞ്ഞു.

മനുവിൻ്റെ അമ്മ നീരജിനെ തൻ്റെ മകനെപ്പോലെയാണ് കണക്കാക്കുന്നത്. അവർക്കിടയിൽ നിലനിൽക്കുന്ന ബന്ധവും വാത്സല്യവും അദ്ദേഹം ചുണ്ടിക്കാട്ടി. നീരജ് -മനു വിവാഹ ചർച്ചകളെക്കുറിച്ച് നീരജിൻ്റെ അമ്മാവനും പ്രതികരിച്ചിരുന്നു. നീരജ് മെഡൽ നേടിയത് പോലെ സമയമാകുമ്പോൾ രാജ്യം മുഴുവൻ അക്കാര്യം അറിയുമെന്നായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം.

പാരീസ് ഒളിമ്പിക്സിൽ രണ്ട് വെങ്കല മെഡലുകകളാണ് 22 കാരിയായ മനു ഭാകർ സ്വന്തമാക്കിയത്. പാരിസില്‍ മനുവിലൂടെ ആയിരുന്നു ഇന്ത്യ മെഡൽ പട്ടികയിൽ അക്കൗണ്ട് തുറന്നത്. ലോകകപ്പില്‍ ഒന്‍പത് സ്വര്‍ണം. യൂത്ത് ഒളിമ്പിക്‌സില്‍ ഒരു സ്വര്‍ണം, ജൂനിയര്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ നാല് സ്വര്‍ണം ഉള്‍പ്പടെ കരിയറില്‍ ഇതുവരെ മനു ഭാകർ നേടിയത് 19 മെഡലുകളാണ്.

പാരീസിൽ ജാവലിൻ ത്രോയിൽ വെള്ളി മെഡലാണ് 26കാരനായ നീരജ് ചോപ്ര സ്വന്തമാക്കിയത്. ടോക്യോ ഒളിമ്പിക്സിൽ സ്വർണവും താരം നേടിയിരുന്നു. അഭിനവ് ബിന്ദ്രയ്ക്ക് ശേഷം ഒളിമ്പിക്‌സ് വ്യക്തിഗത വിഭാഗത്തിൽ സ്വർണം നേടുന്ന താരം കൂടിയാണ് നീരജ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top