അനാവശ്യ പരിഭ്രമം പരാജയകാരണമായി; കണ്ണീരോടെ മനു ഭാകർ

പാരീസ് ഒളിമ്പിക്സിൽ മനു ഭാകറിന് മൂന്നാം മെഡൽ നഷ്ടമായത് തലനാരിഴക്ക്. ഷൂട്ടിംഗ് 25 മീറ്റർ പിസ്റ്റളിൽ നാലാം സ്ഥാനത്താണ് താരം എത്തിയത്. തൻ്റെ അനാവശ്യ പരിഭ്രമമാണ് മെഡൽ നഷ്ടമാക്കിയതെന്ന് മത്സരത്തിനു ശേഷം വികാരാധീനയായി താരം പറഞ്ഞു. നാലാം സ്ഥാനം അത്ര ചെറുതൊന്നുമല്ല. ഇക്കുറി ഒളിമ്പിക്സിൽ മികച്ച പ്രകടനം നടത്താൻ തനിക്കായെന്നും കണ്ണീരോടെ പ്രതികരിച്ചു.

വനിതകളുടെ 10 മീറ്റർ എയർ പിസ്‌റ്റളിൽ മനു നേടിയ വെങ്കലത്തിലൂടെയായിരുന്നു മെഡൽ പട്ടികയിൽ ഇന്ത്യ അക്കൗണ്ട് തുറന്നത്. മിക്‌സഡ്‌ ടീം ഇനത്തിൽ സരബ്‌ജോത്‌ സിങ്ങിനൊത്ത്‌ രണ്ടാം വെങ്കലവും മനു സ്വന്തമാക്കിയിരുന്നു. ഒരു ഒളിമ്പിക്സിൽ മൂന്ന് മെഡലുകൾ എന്ന ചരിത്രനേട്ടമാണ് നേരിയ വ്യത്യാസത്തിൽ താരത്തിന് നഷ്ടമായിരിക്കുന്നത്.

ഒരു ഒളിമ്പിക്‌സില്‍ രണ്ട് മെഡലുകള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം എന്ന റെക്കോഡ് പാരീസിൽ മനു സ്വന്തം പേരിൽ എഴുതി ചേർത്തിരുന്നു. മുമ്പ് പി.വി.സിന്ധുവും സുശീൽ കുമാറും വ്യത്യസ്ത ഒളിംപിക്സുകളില്‍ രാജ്യത്തിനുവേണ്ടി രണ്ട് മെഡലുകള്‍ നേടിയിരുന്നു. ഈ നേട്ടം മറികടക്കാനുള്ള അവസരവുമാണ് ചെറിയ വ്യത്യാസത്തിൽ നഷ്ടമായത്. ഷൂട്ടിംഗിൽ മെഡൽ നേടുന്ന ആദ്യ വനിത താരമെന്ന നേട്ടവും മനു ഈ ഒളിമ്പിക്സിൽ സ്വന്തമാക്കിയിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top