പാരിസില്‍ ഇന്ത്യക്ക് ആദ്യ മെഡല്‍; മനു ഭാകറിന് ഷൂട്ടിങില്‍ വെങ്കലം
July 28, 2024 4:13 PM

പാരിസ് ഒളിംപിക്‌സില്‍ ഇന്ത്യ്ക്ക് ആദ്യ മെഡല്‍. ഷൂട്ടിങ്ങിലാണ് ഇന്ത്യ ആദ്യ മെഡല്‍ നേടിയിരിക്കുന്നത്. 10 മീറ്റര്‍ എയര്‍ പിസ്റ്റല്‍ വിഭാഗത്തില്‍ മനു ഭാകര്‍ വെങ്കലം നേടി. ഒളിംപിക്‌സില്‍ ആദ്യമായാണ് ഒരു വനിതാ ഷൂട്ടര്‍ രാജ്യത്തിനായി മെഡല്‍ നേടുന്നത്. ആദ്യ ഷോട്ടില്‍ തന്നെ രണ്ടാം സ്ഥാനത്തെത്താന്‍ മനുവിനു സാധിച്ചിരുന്നു. എന്നാല്‍ ആ മികവ് മത്സരം അവസാനം വരെ മനുവിന് നിലനിര്‍ത്താന്‍ കഴിഞ്ഞില്ല. ചെറിയ വ്യത്യാസത്തിലാണ് മനുവിന് വെള്ളി നഷ്ടമായത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here