കായിക താരം മനു ജോണ്‍ കുഴഞ്ഞുവീണ് മരിച്ചു; ഞെട്ടലായി വിടവാങ്ങല്‍

ചങ്ങനാശ്ശേരി ഗുഡ്‌ഷെപ്പെര്‍ഡ് സ്‌കൂളിലെ കായികാധ്യാപികയും മുന്‍ ദേശീയ കായികതാരവുമായ മനു ജോണ്‍ (50) കുഴഞ്ഞുവീണ് മരിച്ചു. സ്‌കൂളില്‍ ഡ്യൂട്ടിക്കിടെയായിരുന്നു മരണം. നിരവധി ദേശീയ മത്സരങ്ങളില്‍ മെഡല്‍ ജേതാവായിരുന്നു.

മനു ജോണിന്റെ പെട്ടെന്നുള്ള മരണം കായികമേഖലയെ ഞെട്ടിച്ചിട്ടുണ്ട്. പരേതനായ പാറത്തറ തോമസ് മാത്യുവിന്റെയും ചിന്നമ്മ തോമസിന്റെയും മകളാണ്. മക്കള്‍: മേഖ ജോണ്‍സണ്‍ (കാനഡ), മെല്‍ബിന്‍ (ജോണ്‍സണ്‍). മരുമകന്‍: രവി കൃഷ്ണ (കാനഡ).

മൃതദേഹം ശനിയാഴ്ച രാവിലെ തെങ്ങണ ഗുഡ് ഷെപ്പേര്‍ഡ് സ്‌കൂളില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. വീട്ടിലെ ശുശ്രൂഷയ്ക്കുശേഷം സംസ്‌കാരം വൈകീട്ട് പറാല്‍ സെയ്ന്റ് അന്തോണീസ് പള്ളി സെമിത്തേരിയില്‍ നടക്കും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top