വയനാട് കമ്പമലയിൽ മാവോയിസ്റ്റ് ആക്രമണം

വയനാട്: കമ്പമലയിൽ വനം ഓഫീസിന് നേരെ മാവോയിസ്റ്റ് ആക്രമണം. തലപ്പുഴ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള വനം വികസന ഓഫീസിന് നേരെയായിരുന്നു ആക്രമണം. തോക്കുധാരികളായ ആറംഗ സംഘമാണ് ഓഫീസ് അടിച്ചു തകർത്തത്. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം.

മുദ്രാവാക്യം വിളിച്ചെത്തിയ സംഘം മാനേജരെ പുറത്താക്കിയ ശേഷം ഓഫീസിലെ കമ്പ്യൂട്ടർ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ അടിച്ചുതകർക്കുകയും പോസ്റ്റർ പതിക്കുകയും ചെയ്തു. എന്നാൽ ഇവർ ആരെയും ഉപദ്രവിച്ചില്ലെന്ന് ദൃക്‌സാക്ഷി കൃഷ്ണകുമാർ മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു. ഓഫീസിൽ വെൽഡിങ് പണിക്ക് വന്നതായിരുന്നു കൃഷ്ണകുമാർ.

കമ്പമല പാടിയിലെ തോട്ടം തൊഴിലാളികൾക്ക് വാസയോഗ്യമായ വീട് നൽകുക, തൊഴിലാളികൾ ആസ്പെറ്റോസിന് താഴെ അന്തിയുറങ്ങുമ്പോൾ തോട്ടം അധികാരികളെ മണിമാളികയിൽ ഉറങ്ങാൻ അനുവദിക്കില്ല, ഇതിനായി സായുധ കാർഷിക വിപ്ലവ പാതയിൽ അണിനിരക്കുക എന്നിങ്ങനെ മലയാളത്തിലും തമിഴിലും മുദ്രവവാക്യങ്ങൾ എഴുതിയ പോസ്റ്ററുകളാണ് പതിച്ചത്. സിപിഐ മാവോയിസ്റ് എന്നാണ് പോസ്റ്ററിൽ എഴുതിയിരിക്കുന്നത്. മാനന്തവാടി ഡിവൈഎസ്പി പി.എൽ ഷൈജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.

Logo
X
Top