സുരക്ഷാസേനയും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടി; ഏഴുപേരെ സുരക്ഷാസേന വധിച്ചു; നേര്‍ക്കുനേര്‍ ഏറ്റുമുട്ടല്‍ ഛത്തീസ്ഗഢിലെ നാരായണ്‍പുരില്‍
ഛത്തീസ്ഗഢിലെ നാരായണ്‍പുര്‍ ജില്ലയില്‍ സുരക്ഷാസേനയും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടി. സുരക്ഷാസേന ഏഴ് മാവോവാദികളെ വധിച്ചു. മൂന്ന് ജവാന്മാര്‍ക്ക് പരുക്കേറ്റു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഓര്‍ച്ച മേഖലയിലെ വനത്തിലാണ് ഏറ്റുമുട്ടലുണ്ടായത്. കൊല്ലപ്പെട്ടവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇതോടെ, സംസ്ഥാനത്ത് ഈ വര്‍ഷം ഏറ്റുമുട്ടലുകളില്‍ കൊല്ലപ്പെട്ട മാവോവാദികളുടെ എണ്ണം 125 ആയി.
രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് സുരക്ഷാസേനയും പോലീസും ചേർന്ന് തിരച്ചിലിന് ഇറങ്ങുകയായിരുന്നു. വൈകീട്ട് മൂന്നുമണിയോടെ ഒര്‍ച്ച പ്രദേശത്തെ വനമേഖലയില്‍ വച്ചായിരുന്നു സായുധ പോരാട്ടം.
മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷന്റെ ഭാഗമായെത്തിയതായിരുന്നു സുരക്ഷാ ഉദ്യോഗസ്ഥര്‍. യൂണിഫോം ധരിച്ച നിലയിലായിരുന്നു മാവോയിസ്റ്റുകളുടെ മൃതദേഹങ്ങള്‍. സ്ഥലത്തുനിന്ന് ആയുധങ്ങളും കണ്ടെത്തി.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here