ആന ചവിട്ടി മാവോയിസ്റ്റ് നേതാവിന് ഗുരുതര പരുക്ക്; കാടിന് പുറത്തെത്തിച്ച് ഉപേക്ഷിച്ച് സഹപ്രവർത്തകർ

maoist

കണ്ണൂർ: ആന ചവിട്ടി പരുക്കേറ്റ മുതിർന്ന മാവോയിസ്റ്റ് നേതാവ് സുരേഷിനെ കണ്ണൂരിൽ ജനവാസമേഖലയിൽ കണ്ടെത്തി. കബനിദളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കർണാടക ചിക്കമംഗളൂരു സ്വദേശിയാണ് സുരേഷ്. ഉൾക്കാട്ടിൽ വച്ച് ആനയുടെ ആക്രമണത്തിൽ പരുക്കേറ്റ ഇയാളെ സഹപ്രവർത്തകരാണ് വൈകിട്ടോടെ കാടിന് പുറത്ത് എത്തിച്ചത്. കാലിനാണ് സാരമായ പരുക്കുള്ളത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ്, സുരേഷിനെ കസ്റ്റഡിയിലെടുത്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി കനത്ത കാവലിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കർണാടകയിലെ കരാവലി ദളത്തിൽ അംഗമായിരുന്ന സുരേഷ് 2011ലാണ് കേരളത്തിലെ കാടുകൾ കേന്ദ്രീകരിച്ച് പ്രവർത്തനം തുടങ്ങിയത്. നിലവിൽ കബനി ദളത്തിലെ മുതിർന്ന അംഗമായിരുന്നു. അടുത്തയിടെ കാട്ടിൽ പോലീസിൻ്റെ വെടിയേറ്റ കവിത എന്ന മാവോയിസ്റ്റിനെ ഒപ്പം ഉണ്ടായിരുന്നവർ കാട്ടിലേക്ക് കൊണ്ടുപോകുകയും പിന്നീട് ചികിത്സ കിട്ടാതെ മരിക്കുകയും ചെയ്തിരുന്നു. ഈ അനുഭവത്തിൻ്റെ പശ്ചാത്തലത്തിലാകാം സുരേഷിനെ ചികിത്സ കിട്ടാൻ പാകത്തിൽ കാടിന് പുറത്തെത്തിച്ചത് എന്നാണ് സൂചന.

എട്ടുവർഷം മുൻപ് ലത എന്ന മാവോയിസ്റ്റ് കാട്ടിൽ ആനയുടെ ചവിട്ടേറ്റ് കൊല്ലപ്പെട്ടിരുന്നു. തുടർച്ചയായി കനത്ത തിരിച്ചടികൾ ആണ് കേരളത്തിൽ മാവോയിസ്റ്റുകൾക്ക് ഉണ്ടാകുന്നത്. കേരളത്തിൻ്റെ ചുമതല ഉണ്ടായിരുന്ന മുതിർന്ന നേതാവ് സഞ്ജയ് ദീപക് റാവു ഏതാനും മാസങ്ങൾക്ക് മുൻപാണ് തെലങ്കാന പോലീസിൻ്റെ പിടിയിലായത്. കവിത വെടിയേറ്റ് മരിച്ചു. നാലുമാസത്തിനിടെ മറ്റു രണ്ടുപേർ കൂടി അറസ്റ്റിലായിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top