നവകേരള സദസിന് മാവോയിസ്റ്റ് ഭീഷണി; സുരക്ഷ വര്‍ധിപ്പിക്കാന്‍ നിര്‍ദേശം

കോഴിക്കോട്: മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും നേതൃത്വത്തിലുള്ള മണ്ഡല പര്യടന പരിപാടിയായ നവകേരള സദസിന് മാവോയിസ്റ്റ് ഭീഷണി. നവകേരള സദസ് തടയുമെന്ന മുന്നറിയിപ്പ് നൽകുന്ന കത്തുകൾ വയനാട് കളക്ട്രേറ്റില്‍ ലഭിച്ചു. ഭീഷണിക്കത്ത് ലഭിച്ച വിവരം വയനാട് ജില്ലാ പോലീസ് സൂപ്രണ്ട് സ്ഥിരീകരിച്ചു.

നവകേരള സദസിനെതിരെ രണ്ട് കത്തുകളാണ് ലഭിച്ചത്. സിപിഐ (എംഎൽ) റെഡ് ഫ്ലാഗിന്‍റെ പേരിൽ ലഭിച്ച കത്തുകൾ പോലീസിന് കൈമാറി. സംഭവത്തെപ്പറ്റി വിശദമായ അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു. കോഴിക്കോട് കളക്ടർക്കും കഴിഞ്ഞ ദിവസം സമാന രീതിയിൽ ഭീഷണിക്കത്ത് ലഭിച്ചിരുന്നു. സിപിഐ (എംഎൽ) ഫ്ലാഗിന്‍റെ പേരിലായിരുന്നു കത്ത്.

അതേസമയം, നവകേരള സദസിനെതിരെയുള്ള പ്രതിപക്ഷ പ്രതിഷേധത്തിനെ തുടർന്ന് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. കണ്ണൂരിലെ പ്രതിഷേധങ്ങളുടെയും സംഘര്‍ഷങ്ങളുടെയും പശ്ചാത്തലത്തിൽ വയനാട്,കോഴിക്കോട് ജില്ലകളിലെ പരിപാടികളില്‍ സുരക്ഷ വര്‍ധിപ്പിക്കണമെന്ന് പോലീസ് റിപ്പോർട്ട് നൽകിയിരുന്നു. ഇതുപ്രകാരം നേരത്തെ നിശ്ചയിച്ച പോലീസ് ഉദ്യോഗസ്ഥർക്ക് പുറമേ മുപ്പത് ശതമാനം കൂടുതല്‍ ഉദ്യോഗസ്ഥരെ ഡ്യൂട്ടിക്കു നിയോഗിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top