സിറോ മ​ല​ബാ​ർ സ​ഭ​യ്ക്ക് അ​ഭി​മാ​നനിമിഷം; മാര്‍ ജോര്‍ജ്‌ കൂവക്കാട് കര്‍ദിനാള്‍ പദവിയില്‍

കത്തോലിക്ക സഭയുടെ രാജകുമാരനായി ഇനി മാര്‍ ജോര്‍ജ് കൂവക്കാടും. സി​റോ മ​ല​ബാ​ർ സ​ഭ​യ്ക്ക് അ​ഭി​മാ​ന​മാ​യിആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​ർ​ജ് കൂ​വ​ക്കാ​ട്ട് ക​ർ​ദി​നാ​ളാ​യി അ​ഭി​ഷി​ക്ത​നാ​യി. റോം സെ​ന്‍റ് പീ​റ്റേ​ഴ്‌​സ് ബ​സി​ലി​ക്ക​യി​ൽ ന​ട​ന്ന തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ മു​ഖ‍്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.

ഇ​ന്ത്യ​ൻ സ​ഭാ​ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി​ട്ടാ​ണ് വൈ​ദി​ക​രി​ൽ നി​ന്നും ഒരാള്‍ നേ​രി​ട്ട് ക​ർ​ദി​നാ​ൾ പ​ദ​വി​യി​ലേ​ക്ക് ഉ​യ​ർ​ത്തു​ന്ന​ത്.മാ​ർ ജോ​ർ​ജ് കൂ​വ​ക്കാ​ട്ട് ഉ​ൾ​പ്പ​ടെ 21 വൈ​ദി​ക​രാ​ണ് ഇന്ന് ക​ർ​ദി​നാ​ൾ പ​ദ​വി​യി​ലേ​ക്ക് എത്തിയത്.

സ്ഥാ​നാ​രോ​ഹ​ണ​ച്ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി പ്ര​ത്യേ​ക പ്ര​തി​നി​ധി​സം​ഘ​ത്തെ കേ​ന്ദ്ര സ​ർ​ക്കാ​ർ വ​ത്തി​ക്കാ​നി​ലേ​ക്ക് അ​യ​ച്ചി​രു​ന്നു. കേ​ന്ദ്ര ന്യൂ​ന​പ​ക്ഷ വ​കു​പ്പ് സ​ഹ​മ​ന്ത്രി ജോ​ർ​ജ് കു​ര്യ​ൻ, മു​ൻ കേ​ന്ദ്ര​മ​ന്ത്രി രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഏ​ഴം​ഗ സം​ഘ​മാ​ണ് ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത​ത്.

കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി, രാ​ജ്യ​സ​ഭാം​ഗ​മാ​യ ഡോ. ​സ​ത്നാം സിം​ഗ് സ​ന്ധു, ബി​ജെ​പി ദേ​ശീ​യ സെ​ക്ര​ട്ട​റി അ​നി​ൽ ആ​ന്‍റ​ണി, യു​വ​മോ​ർ​ച്ച മു​ൻ ദേ​ശീ​യ സെ​ക്ര​ട്ട​റി അ​നൂ​പ് ആ​ന്‍റ​ണി, ബി​ജെ​പി ദേ​ശീ​യ വ​ക്താ​വ് ടോം ​വ​ട​ക്ക​ൻ എ​ന്നി​വ​രടങ്ങുന്നതാണ് പ്ര​തി​നി​ധി​സംഘം.

സി​റോ​മ​ല​ബാ​ർ സ​ഭ​യു​ടെ മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ, ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി, ആ​ർ​ച്ച്ബി​ഷ​പ് മാ​ർ തോ​മ​സ് ത​റ​യി​ൽ, ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം, മാ​ർ തോ​മ​സ് പാ​ടി​യ​ത്ത്, മാ​ർ സ്റ്റീ​ഫ​ൻ ചി​റ​പ്പ​ണ​ത്ത്, മാ​ർ കൂ​വ​ക്കാ​ട്ടി​ന്‍റെ മാ​താ​പി​താ​ക്ക​ളും കു​ടും​ബാം​ഗ​ങ്ങ​ളും ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത​യി​ൽ​നി​ന്നു​ള്ള വൈ​ദി​ക​രും, വി​ശ്വാ​സി​ക​ളും ഉ​ൾ​പ്പെ​ടു​ന്ന പ്ര​തി​നി​ധി​സം​ഘ​വും തി​രു​ക്ക​ർ​മ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്തു.

നാളെ രാ​വി​ലെ ​മാ​താ​വി​ന്‍റെ അ​മ​ലോ​ത്ഭ​വ തി​രു​നാ​ളി​ന്‍റെ ഭാ​ഗ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് മാ​ർ​പാ​പ്പ​യോ​ടൊ​പ്പം ന​വ ക​ർ​ദി​നാ​ൾ​മാ​രും കാ​ർ​മി​ക​ത്വം വ​ഹി​ക്കും. സി​റോ​മ​ല​ബാ​ർ സ​ഭ​യി​ൽ​നി​ന്നു പ്ര​ത്യേ​ക​മാ​യി ക്ഷ​ണം ല​ഭി​ച്ച വൈ​ദി​ക​രും സ​ഹ​കാ​ർ​മി​ക​രാ​കും. വൈ​കു​ന്നേ​രം സാ​ന്ത അ​ന​സ് താ​സി​യ സി​റോ​മ​ല​ബാ​ർ ബ​സി​ലി​ക്ക​യി​ൽ ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് കൂ​വ​ക്കാ​ട്ടി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ മ​ല​യാ​ള​ത്തി​ൽ കൃ​ത​ജ്ഞ​താ​ബ​ലി​യ​ർ​പ്പ​ണ​വും സ്വീ​ക​ര​ണ സ​മ്മേ​ള​ന​വും ന​ട​ത്തും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top