അമ്മയെ കൊന്നത് മകന്‍ തന്നെ; മാറനല്ലൂർ ജയയുടെ കൊലപാതകത്തില്‍ മകൻ അറസ്റ്റിൽ; മരണകാരണം നെഞ്ചിലേറ്റ ശക്തമായ ചവിട്ടും എല്ലുകളുടെ പൊട്ടലുമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

മാറനല്ലൂർ : വീട്ടില്‍ മരിച്ച നിലയില്‍ കൊച്ചനിയന്റെ ഭാര്യ കെ.ആർ.ജയ (58) യുടെ മരണം കൊലപാതകം. മരണവുമായി ബന്ധപ്പെട്ട് ജയയുടെ മകൻ ബിജു.കെ.നായരെ (അപ്പു-31) മാറനല്ലൂർ പോലീസ്‌ അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച രാവിലെയാണ് ജയയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

നിരന്തരമായ മർദനവും നെഞ്ചിലേറ്റ ശക്തമായ ചവിട്ടും, എല്ലുകളുടെ പൊട്ടലുമാണ് മരണകാരണമെന്ന്‌ പോസ്റ്റുമോര്‍ട്ടം റിപ്പോർട്ടിൽ പറയുന്നത്. പരിശോധനകൾക്കുശേഷം ഇന്നലെ ഉച്ചയോടുകൂടി ജയയുടെ മൃതദേഹം മാറനല്ലൂർ പൊതുശ്മശാനത്തിൽ സംസ്‍കരിച്ചു.

ബിജു തന്നെയാണ് അമ്മ മരിച്ചതായി സുഹൃത്തിനെ വിളിച്ചറിയിച്ചത്. സുഹൃത്ത് വീട്ടിലെത്തിയപ്പോൾ ജയ വീടിന്റെ ഹാളിൽ മരിച്ചു കിടക്കുന്നതാണ് കണ്ടത്. നാട്ടുകാർ ദുരൂഹതയാരോപിച്ചതിനെ തുടർന്ന് ബിജുവിനെ ചൊവ്വാഴ്ച തന്നെ പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്‌തെങ്കിലും ഇയാൾ കുറ്റം സമ്മതിച്ചിരുന്നില്ല.

മദ്യപാനിയായ ബിജു അമ്മയെ നിരന്തരം മർദിച്ചിരുന്നുവെന്നാണ് നാട്ടുകാരുടെ ആരോപണം. തിങ്കളാഴ്ച രാത്രിയിലും വീട്ടിൽ ജയയുടെ നിലവിളി കേട്ടിരുന്നതായി നാട്ടുകാർ പറയുന്നു. മാസങ്ങൾക്ക് മുമ്പ് ജയയെ മർദിക്കുന്നത് കണ്ട സമീപവാസികൾ പോലീസിനെ വിവരമറിയിക്കാൻ ശ്രമിച്ചപ്പോൾ ജയ തടഞ്ഞു. ഇതു കാരണം വീട്ടിലെ പ്രശ്‌നങ്ങളിൽ തുടർന്ന് ആരും ഇടപെട്ടിരുന്നില്ല.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top