മറിയക്കുട്ടിയുടെ വീട് മാർച്ച് അവസാനത്തോടെ പൂർത്തിയാകും; ചിലവ് ഒന്‍പത് ലക്ഷം രൂപ

ഇടുക്കി: ക്ഷേമപെന്‍ഷന്‍ മുടങ്ങിയതിനെത്തുടർന്ന് ഭിക്ഷയെടുത്ത് പ്രതിഷേധിച്ച മറിയക്കുട്ടിക്കായി നിർമിക്കുന്ന വീടിന് തറക്കല്ലിട്ടു. കോണ്‍ഗ്രസിന്റെ ആയിരം വീട് പദ്ധതി പ്രകാരമാണ് വീട് നിര്‍മ്മിക്കുന്നത്. കെപിസിസി വൈസ് പ്രസിഡന്റ് വി.പി.സജീന്ദ്രന്‍, ഡീൻ കുര്യാക്കോസ് എം പി എന്നിവർ ചേർന്നാണ് തറക്കല്ലിട്ടത്. മാർച്ച് അവസാനത്തോടെ വീട് പൂർത്തിയാക്കി താക്കോൽ കൈമാറുമെന്ന് പ്രാദേശിക യൂത്ത് കോൺഗ്രസ് നേതാവ് അനിൽകുമാർ മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു.

700 സ്‌ക്വയര്‍ ഫീറ്റില്‍ രണ്ട് കിടപ്പു മുറികളോടെയുള്ള വീടിന് ഒൻപത് ലക്ഷം രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. മാറിയക്കുട്ടിയുടെ മകളുടെ പേരിലുള്ള സ്ഥലത്താണ് വീട് നിർമിക്കുന്നത്. സിറ്റൗട്ടും, ഹാളും, അടുക്കളയും ഉള്‍പ്പെടെ പൂര്‍ണ്ണമായും സജ്ജീകരിച്ച വീടാണ് നിര്‍മ്മിക്കുക. കിടപ്പുമുറികള്‍ രണ്ടും ബാത്ത് റൂം സൗകര്യത്തോടെയുള്ളതാണ്. വീടിന്റെ നിര്‍മ്മാണം മുഴുവന്‍ കരാറുകാരനെ എല്‍പ്പിച്ചിരിക്കുകയാണ്.

വീട് നിര്‍മ്മിച്ച് നല്‍കുന്നതിന് 5 ലക്ഷം രൂപ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ നല്‍കിയിട്ടുണ്ട്. അടിമാലി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റിക്കാണ് വീട് നിര്‍മ്മാണത്തിന്റെ ചുമതല. ബാക്കി തുകയും ബ്ലോക്ക് കോണ്‍ഗ്രസ് തന്നെ കണ്ടെത്തും. നിർമാണം പൂര്‍ത്തിയായി കഴിഞ്ഞാല്‍ കെപിസിസി പ്രസിഡന്റ് മറിയക്കുട്ടിക്ക് താക്കോല്‍ കൈമാറും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top